ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 ആക്കാന്‍ ബില്‍

ബില്ലിനെതിരെ രാജ്യത്തിന് അകത്തും പുറത്തും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇറാഖില്‍ നിലവില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹ കഴിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസാണ്.

author-image
Prana
New Update
iraq
Listen to this article
0.75x 1x 1.5x
00:00 / 00:00

ബാഗ്ദാദ്: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഒമ്പത് വയസാക്കാന്‍ ഇറാഖ്. ഇറാഖ് പാര്‍ലമെന്റില്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് ബില്‍ അവതരിപ്പിച്ചു. ബില്ലിനെതിരെ രാജ്യത്തിന് അകത്തും പുറത്തും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇറാഖില്‍ നിലവില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹ കഴിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. ഈ നിയമത്തില്‍ ഭേദഗതി വരുത്തി ഒമ്പത് വയസ്സാക്കുന്നതിനുള്ള ശ്രമമാണ് ഇറാഖ് ഭരണകൂടം നടത്തുന്നത്.
കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മത അധികാരികളെയോ സിവില്‍ ജുഡീഷ്യറിയെയോ തിരഞ്ഞെടുക്കാന്‍ കരട് ബില്‍ പൗരന്മാരെ അനുവദിക്കും. അനന്തരാവകാശം, കുട്ടികളുടെ കസ്റ്റഡി, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട നിയമനടപടികളെ തുരങ്കംവയ്ക്കാന്‍ ഈ നിയമം ഉപയോഗപ്പെടുത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഈ നിയമം ഭേദഗതി വരുത്തിയാല്‍ പെണ്‍കുട്ടികളുടെ പ്രായം ഒമ്പതാകുന്നതിനൊപ്പം ആണ്‍കുട്ടികളുടെ പ്രായം 15 ആയും കുറയും.
ഇത്തരമൊരു നിയമഭേദഗതി രാജ്യത്തെ മുന്നോട്ടല്ല, പിന്നോട്ടാണ് നയിക്കുകയെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ?ഗവേഷകയായ സാറാ സന്‍ബാ!ര്‍ എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഓരോ വ!ര്‍ഷവും ഇറാഖിലെ മതപുരോ?ഹിത!ര്‍ രജിസ്റ്റര്‍ ചെയ്യാതെയുള്ള ആയിരക്കണക്കിന് വിവാഹങ്ങള്‍ നടത്തുന്നുണ്ടെന്ന് സന്‍ബാറിന്റെ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലെ നിയമത്തിന്റെ ലംഘനമാണെന്നും സാറാ സന്‍ബാ!ര്‍ പറഞ്ഞു.
കാലങ്ങളായി ഇറാഖ് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ശൈശവ വിവാഹം. യുനിസെഫിന്റെ കണക്കുകള്‍ പ്രകാരം 20 നും 24 നും ഇടയില്‍ പ്രായമുള്ള 28 ശതമാനം സ്ത്രീകളും 18 വയസ്സിന് മുമ്പ് വിവാഹിതരായവരാണ്. ഇതില്‍ തന്നെ ഏഴ് ശതമാനം സ്ത്രീകള്‍ 15 വയസ്സിന് മുമ്പ് വിവാഹം ചെയ്തവരുമാണ്.
നിയമനിര്‍മ്മാതാക്കളില്‍ നിന്ന് കടുത്ത തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്ന് ജൂലൈ അവസാനത്തോടെ ഈ നിര്‍ദ്ദേശം പാര്‍ലമെന്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഷിയ ?ഗ്രൂപ്പുകളുടെ പിന്തുണയോടെ ഓ?ഗസ്റ്റില്‍ വീണ്ടും ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു. യുവതലമുറയെ അധാര്‍മിക ബന്ധങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്നാണ് ഇറാഖിന്റെ അവകാശവാദം.

marriage iraq child