കമലാ ഹാരിസിന്റെ പ്രചാരണത്തിനായി ബില്‍ ഗേറ്റ്‌സ് 50 മില്യണ്‍ ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിന്റെ പ്രചാരണത്തിനായി 50 മില്യണ്‍ ഡോളര്‍ നല്‍കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കമലാ ഹാരിസിന്റെ പ്രചാരണത്തിനായി ഫണ്ട് ശേഖരിക്കുന്ന നോണ്‍പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ഫ്യൂച്ചര്‍ ഫോര്‍വേഡ് യുഎസ്എ ആക്ഷന്‍ വഴിയാണ് പണം നല്‍കിയിട്ടുള്ളത് എന്നാണ് പറയുന്നത്. ഗേറ്റ്‌സിന് കമലാ ഹാരിസുമായി വ്യക്തിപരമായ ബന്ധമില്ലെങ്കിലും, ബൈഡന്‍ഹാരിസ് ഭരണകൂടത്തിന്റെ കാലാവസ്ഥാ വ്യതിയാന നയങ്ങളെ അദ്ദേഹം പിന്തുണച്ചിരുന്നു. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റാകുന്നതിന്റെ ആഘാതങ്ങളെക്കുറിച്ച് ബില്‍ ഗേറ്റ്‌സ് സ്വകാര്യ സംഭാഷണങ്ങളില്‍ സംസാരിക്കാറുണ്ട്.
ട്രംപിന് കീഴില്‍ കുടുംബാസൂത്രണത്തിന്റെയും ആഗോള ആരോഗ്യ പരിപാടികളുടെയും ഭാവിയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കയും ബില്‍ ഗേറ്റ്‌സ് പങ്കുവെക്കാറുണ്ട്. ഇതിന് പിന്നാലെയാണ് ബില്‍ ഗേറ്റ്‌സ് കമലാ ഹാരിസിന്റെ പ്രചാരണത്തിനായി 50 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയത്. അമേരിക്കയിലും ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനും ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്താനും ദാരിദ്ര്യം കുറക്കാനും വ്യക്തമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന സ്ഥാനാര്‍ഥിയെ താന്‍ പിന്തുണക്കുമെന്ന് ബില്‍ ഗേറ്റ്‌സ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
162 ബില്യണ്‍ ആസ്തിയുള്ള, ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തികളിലൊരാളായ ഗേറ്റ്‌സ് കമലാ ഹാരിസിന്റെ പ്രചാരണത്തിനായി ഫണ്ട് നല്‍കുന്നതിന് മുമ്പായി ന്യൂയോര്‍ക്ക് മേയര്‍ മൈക്ക് ബ്ലൂംബെര്‍ഗുമായും ഗേറ്റ്‌സ് കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.