അമേരിക്കയുടെ ഭീഷണി ചീറ്റിപ്പോയി

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് കിട്ടിയാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് നോര്‍വേ വിദേശകാര്യ മന്ത്രി എസ്‌പെന്‍ ബാര്‍ട്ട് ഈഡ്.

author-image
Rajesh T L
New Update
nnn

benjamin netanyahu

Listen to this article
0.75x 1x 1.5x
00:00 / 00:00

ഓസ്ലോ: കഴിഞ്ഞ ദിവസമാണ് ബെഞ്ചമിന്‍ നെതന്യാഹുവിനും ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും മൂന്ന് ഹമാസ് നേതാക്കള്‍ക്കുമെതിരെ അന്താരാഷ്ട്ര നീതിനായ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഐ.സി.സി പ്രോസിക്യൂട്ടര്‍ കരീം ഖാനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.ല ഇതേത്തുടര്‍ന്ന് ഹമാസ് നേതാക്കളെ അറസ്റ്റുചെയ്തുകൊള്ളു. നെതന്യാഹുവിനെ തൊട്ടാല്‍ വിവരമറിയുമെന്ന ഭീഷണിയുമായി അമേരിക്ക രംഗത്തെത്തിയിരുന്നു.

എന്നാല്‍ അമേരിക്കയുടെ ഭീഷണി വിലപ്പോയില്ല. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് കിട്ടിയാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് നോര്‍വേ വിദേശകാര്യ മന്ത്രി എസ്‌പെന്‍ ബാര്‍ട്ട് ഈഡ്.

അന്താരാഷ്ട്ര നിയമപ്രകാരം തുര്‍ക്കി ഒഴികെ യൂറോപ്പിലെ ഏത് രാജ്യവും അവരെ അറസ്റ്റ് ചെയ്യാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.

44 യൂറോപ്യന്‍ രാജ്യങ്ങള്‍ ഐ.സി.സിയില്‍ അംഗങ്ങളാണ്. എന്നാല്‍ തുര്‍ക്കി ഇതില്‍ അംഗമല്ല. ദക്ഷിണാഫ്രിക്കയും ബെല്‍ജിയവും ഐ.സി.സിയുടെ അറസ്റ്റ് വാറന്റിനെ പിന്തുണച്ചിരുന്നു.

സാധാരണക്കാരെ പട്ടിണിക്കിടുക, ശരീരത്തില്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കുക, ക്രൂരമായ പെരുമാറ്റം, മനഃപൂര്‍വമായ കൊലപാതകം, സിവിലിയന്‍ ജനതയ്ക്കെതിരായ ആക്രമണം, പട്ടിണി മൂലമുണ്ടാകുന്ന മരണം എന്നീ കുറ്റകൃത്യങ്ങളാണ് ഇസ്രയേലിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കൊലപാതകം, തടവിലാക്കല്‍, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ഹമാസ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം ഗസയിലെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളം ഇസ്രയേല്‍ കൊന്നൊടുക്കിയതായി പലസ്തീന്‍ വിദേശകാര്യ മന്ത്രി വാര്‍സെന്‍ അഘബേകിയന്‍ ഷാഹിന്‍ പറയുകയുണ്ടായി.

കഴിഞ്ഞ ദിവസമാണ് പലസ്തീന്‍ വിദേശകാര്യ മന്ത്രി ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. ഇസ്രയേല്‍ നടത്തുന്ന ആക്രമണം ഗസയിലെ മൂന്ന് ശതമാനം ക്രിസ്ത്യാനികളുടെ മരണത്തിനും പള്ളികള്‍ നശിപ്പിക്കുന്നതിനും കാരണമായെന്ന് അദ്ദേഹം പറഞ്ഞു.

ഗസയിലെ ആകെയുള്ള 2.4 ദശലക്ഷം ജനസംഖ്യയില്‍ 1,200 ക്രിസ്ത്യാനികള്‍ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പള്ളികളെങ്കിലും തകര്‍ന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പലസ്തീനിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ആശങ്ക അറിയിച്ച വിദേശകാര്യ മന്ത്രി രാജ്യത്തെ ജനങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ അന്താരാഷട്ര തലത്തില്‍ നിന്ന് ഇടപെടല്‍ ആവശ്യമാണെന്നും പറഞ്ഞു.

 

Prime Minister Benjamin Netanyahu