മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈം െ്രെടബ്യൂണല്‍ കോടതി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വിദ്യാര്‍ഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബ്ലംഗാദേശ് ക്രൈം െ്രെടബ്യൂണല്‍ ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്ലാമിന്റേതാണ് ഉത്തരവ്.
ഹസീനയുടെ ഭരണകാലത്ത് രാഷ്ട്രീയ എതിരാളികളെ തടങ്കലിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. 15വര്‍ഷം നീണ്ടുനിന്ന ഷെയ്ഖ് ഹസീനയുടെ ഭരണം രാജ്യത്ത് വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിവെച്ചെന്നും താജുല്‍ ഇസ്ലാം പറഞ്ഞു.നവംബര്‍ 18ന് ഉള്ളില്‍ ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് നിര്‍ദേശം. ഹസീന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്ക് എതിരെയും വാറുണ്ടുണ്ട്.
അധികാരം നഷ്ടപ്പെട്ട് രാജ്യം വിടേണ്ടി വന്ന ഷെയ്ഖ് ഹസീന ഇപ്പോള്‍ എവിടെയാണെന്നതില്‍ വിവരമില്ല. രാജ്യം വിട്ട ഹസീന കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം പൊതുവേദികളില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.
അതേസമയം കലാപത്തെ തുടര്‍ന്ന് രാജ്യംവിട്ട ഹസീന ബംഗ്ലാദേശ് കലാപത്തെ കുറിച്ച് ശരിയായ അന്വേഷണം നടക്കണമെന്നും കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രസ്താവന ഇറക്കിയിരുന്നു.