ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തില്‍ പലസ്തീനൊപ്പം ചേര്‍ന്ന യെമനിലെ സായുധ സംഘമായ ഹൂതികള്‍ ചെങ്കടിലിലൂടെ കടന്നുപോയ വിവിധ രാജ്യങ്ങളുടെ 200ഓളം കപ്പുലുകളാണ് ഇതുവരെ കടലില്‍ മുക്കിയത്. ഇതില്‍ കൂടുതലും അമേരിക്കയുടെ കപ്പലുകളാണ്. ഇതോടെ ഹൂതികള്‍ക്കെതിരെ പോര്‍മുന് തുറന്നിരിക്കുകയാണ് അമേരിക്ക. യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ രണ്ട് പ്രാവശ്യമാണ് അമേരിക്ക ആക്രമണം നത്തിയത്.
നൂതന സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ബി 2 സ്റ്റെല്‍ത്ത് ബോംബറുകളാണ് ഏറ്റവും ഒടുവില്‍ അമേരിക്ക പ്രയോഗിച്ചിരിക്കുന്നത്... അതും ആദ്യമായി. മിസൈലുകള്‍, യുദ്ധോപകരണങ്ങള്‍ എന്നിവ സംഭരിച്ചിരിക്കുന്ന കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. യെമനിലെ ഈ ബങ്കര്‍ തകര്‍ക്കല്‍ സ്ട്രൈക്കുകള്‍ക്ക് ബി-2എ ഉപയോഗിച്ചത് യുഎസ് ആയുധപ്പുരയിലെ ഏറ്റവും ഭാരമേറിയ ബോംബായ ജിബിയു-57 മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്ററുകള്‍ ആയിരിക്കാമെന്നാണ് വിലയിരുത്തല്‍.
നോര്‍ത്ത്റോപ്പ് ഗ്രുമ്മാന്‍ വികസിപ്പിച്ചെടുത്ത തന്ത്രപരമായ ബോംബര്‍ വിമാനമാണ് സ്റ്റെല്‍ത്ത് ബോംബര്‍ എന്നും അറിയപ്പെടുന്ന നോര്‍ത്ത്റോപ്പ് ബി-2 സ്പിരിറ്റ്. റഡാറും മറ്റ് സെന്‍സറുകളും ഉപയോഗിച്ച് കണ്ടെത്തുന്നത് പ്രയാസകരമാക്കുന്ന സാങ്കേതികതയാണ് ഇതിന്റെ സവിശേഷത.
സ്റ്റെല്‍ത്ത് ടെക്‌നോളജിയില്‍ ബി-2ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവസ്തുക്കളും അതിന്റെ സ്റ്റെല്‍ത്ത് കഴിവുകള്‍ക്ക് കരുത്തുപകരുന്നതാണ്. ഇത് ശത്രുക്കളുടെ റഡാര്‍ സംവിധാനങ്ങളില്‍ തിരിച്ചറിയപ്പെടാതെ തുളച്ചുകയറാന്‍ സഹായിക്കുന്നവയാണ്.
ഇന്ധനം നിറയ്ക്കാതെ തന്നെ ലോകത്തെവിടെയുമുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഇവയ്ക്ക് സാധിക്കും.
ബി-2ന് കൃത്യമായ ഗൈഡഡ് ബോംബുകളും ന്യൂക്ലിയര്‍ ബോംബുകളും ഉള്‍പ്പെടെയുള്ളവയും ഒപ്പം ആണവായുധങ്ങളും വഹിക്കാന്‍ കഴിയും. 50,000 അടി വരെ ഉയരത്തിലെത്തിയാണ് ഇവ ആക്രമണ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.രണ്ട് പൈലറ്റുമാരുടെ സംഘമാണ് ബോംബര്‍ പ്രവര്‍ത്തിപ്പിക്കുന്നത്
പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇവയുടെ നിര്‍മ്മാണ പാരമ്പര്യത്തിന്. ശത്രു സെന്‍സറുകള്‍ക്ക് അദൃശ്യമായി, അതേസമയം യുദ്ധമുണ്ടായാല്‍ സോവിയറ്റ് യൂണിയനിലേക്ക് അണുബോംബുകള്‍ എത്തിക്കുന്ന ഒരു ബോംബര്‍ വേണമെന്ന് അമേരിക്കന്‍ സൈന്യം ആഗ്രഹിച്ചതോടെയാണ് നിര്‍മാണം ആരംഭിച്ചത്. പക്ഷേ 1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ, സൈന്യം ബി-2ന്റെ ഡിസൈന്‍ മാറ്റി. ഇപ്പോള്‍ ആണവായുധങ്ങള്‍ കൂടാതെ പരമ്പരാഗത ബോംബുകളും വഹിക്കാന്‍ ഇത് രൂപകല്‍പ്പന ചെയ്തിട്ടിണ്ട്.
ബോംബര്‍ കരാര്‍ നേടിയ പ്രതിരോധ സ്ഥാപനമായ നോര്‍ത്ത്റോപ്പ് ഗ്രുമ്മന്‍ കോടിക്കണക്കിന് ഡോളറുകളും ഏകദേശം 10 വര്‍ഷവും ചെലവിട്ട് അതീവ രഹസ്യമായാണ് പദ്ധതി വികസിപ്പിച്ചെടുത്തത്.
ബി-2 ന് നാല് ജനറല്‍ ഇലക്ട്രിക് എഫ് 118 ജിഇ 100ജെറ്റ് എന്‍ജിനുകള്‍ ഉണ്ട് , ഒരു സാധാരണ വിമാനത്തിലെന്നപോലെ, ചിറകുകളുടെ വിവിധ ഭാഗങ്ങള്‍ ചലിപ്പിച്ചാണ് പൈലറ്റ് ബി-2 നെ നയിക്കുന്നത്.ബി-2ന്റെ പരന്നതും നീളമുള്ള ആകൃതിയും കറുത്ത നിറവും രാത്രിയില്‍ തിരിച്ചറിയാതിരിക്കാന്‍ സഹായിക്കുന്നു. പകല്‍സമയത്ത് പോലും, ബി2 നീലാകാശത്തിന് എതിരായി നില്‍ക്കുമ്പോള്‍, വിമാനം ഏത് വഴിക്കാണ് പോകുന്നതെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമാണ്. ബ2 ഏറ്റവും കുറഞ്ഞ എക്സ്ഹോസ്റ്റ് പുറപ്പെടുവിക്കുന്നു, അതിനാല്‍ പിന്നില്‍ ദൃശ്യമായ ഒരു പാത അവശേഷിപ്പിക്കാതെയാണ് കടന്നുപോകുന്നത്.
റഡാര്‍ കണ്ടെത്തലിനെതിരെ ബി-2 ന് രണ്ട് പ്രധാന പ്രതിരോധങ്ങളുണ്ട്. റഡാര്‍ ആഗിരണം ചെയ്യുന്ന പ്രതലമാണ് ഒന്ന്. റഡാറില്‍ ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങള്‍ പ്രകാശ തരംഗങ്ങള്‍ പോലെ തന്നെ വൈദ്യുതകാന്തിക ഊര്‍ജ്ജമാണ്. ബോബറില്‍ ഉപയോഗിച്ചിരിക്കുന്ന നിര്‍മാണ വസ്തുക്കള്‍ ഈ ഊര്‍ജ്ജത്തെ ആഗിരണം ചെയ്യുന്നതാണ്. സ്റ്റെല്‍ത്ത് ബോംബറിന്റെ പ്രത്യേക ആകൃതി റേഡിയോ ബീമുകളെ വ്യതിചലിപ്പിക്കുകയും ചെയ്യുന്നു.