അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തില്‍ സുപ്രധാന നീക്കവുമായി ഇന്ത്യ. താലിബാന്റെ ഉന്നത നേതാവും 1996 മുതല്‍ അഫ്ഗാനിസ്ഥാന്റെ അമീറുമായിരുന്ന മുല്ല ഒമറിന്റെ മകന്‍ കൂടിയായ താലിബാന്‍ ആക്ടിംഗ് പ്രതിരോധമന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദുമായി ഇന്ത്യ ബുധനാഴ്ച ആദ്യ കൂടിക്കാഴ്ച നടത്തി. താലിബാന്റെ രണ്ടാം വരവില്‍ ഇന്ത്യ ആദ്യമായിട്ടാണ് ഔദ്യോഗിക ചര്‍ച്ച നടത്തുന്നത്. യാക്കൂബും വിദേശകാര്യ ജോയിന്റ് സെക്രട്ടറി ജെപി സിംഗും തമ്മിലാണ് കാബൂളില്‍ കൂടിക്കാഴ്ച നടത്തിയത്.
ഈ വര്‍ഷം കാബൂളിലെ തന്റെ രണ്ടാമത്തെ സന്ദര്‍ശനത്തിനിടെ ജെ.പി. സിംഗ് താലിബാന്‍ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖിയെയും മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെയും കണ്ടു. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാബൂളിലെ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കാതെ തന്നെ, രാജ്യത്തിന് സഹായം മാത്രമല്ല, പുനര്‍നിര്‍മ്മാണ ശ്രമങ്ങളിലും സഹായിക്കാന്‍ ഇന്ത്യ തയ്യാറാണെന്നതിന്റെ സൂചനയാണ് കൂടിക്കാഴ്ചയെന്ന് ഉറവിടം വെളിപ്പെടുത്താതെ അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ അഫ്ഗാന്‍ പ്രദേശം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കി. പ്രതിരോധ മേഖലയിലെ സഹകരണത്തിനും വഴി തേടും.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം പ്രധാനമാണെന്നും ദില്ലിയിലെ അഫ്ഗാന്‍ എംബസിയില്‍ താലിബാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നയതന്ത്രജ്ഞനെ നിയമിക്കാന്‍ അനുവദിക്കണമെന്നും താലിബാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാനുമായുള്ള ബന്ധം വഷളാകുന്നതിനിടെയാണ് താലിബാന്‍ ഇന്ത്യയുമായി അടുക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ്‌ഖൊറാസാന്‍ ഗ്രൂപ്പിലെ പ്രധാന അംഗങ്ങളെ സംരക്ഷിക്കുന്നുവെന്ന് പാകിസ്ഥാന്‍ കുറ്റപ്പെടുത്തിയിരുന്നു. മോസ്‌കോയില്‍ നടന്ന ആറാം റൗണ്ട് മോസ്‌കോ ഫോര്‍മാറ്റ് ചര്‍ച്ചയ്ക്കിടെ കഴിഞ്ഞ മാസവും സിംഗ് വിദേശകാര്യ മന്ത്രി മുത്താഖിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാകിസ്ഥാനുമായി അകന്നു; ഇന്ത്യയുമായി അടുക്കാന്‍ താലിബാന്‍
താലിബാന്റെ ഉന്നത നേതാവും 1996 മുതല്‍ അഫ്ഗാനിസ്ഥാന്റെ അമീറുമായിരുന്ന മുല്ല ഒമറിന്റെ മകന്‍ കൂടിയായ താലിബാന്‍ ആക്ടിംഗ് പ്രതിരോധമന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദുമായി ഇന്ത്യ ബുധനാഴ്ച ആദ്യ കൂടിക്കാഴ്ച നടത്തി
New Update