നികുതി: കെനിയന്‍ ജനത തെരുവില്‍: വെടിവയ്പ് നടത്തിയ പോലീസ്, ഒരു മരണം

കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് ഓടിപ്പോകുന്നതിനിടെ സാധാരണ വേഷത്തിലെത്തിയ ഒരു പോലീസുകാരനാണ് തനിക്ക് നേരെ വെടിയുതിര്‍ത്തതെന്ന് മരിക്കുന്നതിന് മുമ്പ് യുവാവ് സുഹൃത്തിനോട് പറഞ്ഞതായി യുവാവിന്റെ മാതാവ് വെളിപ്പെടുത്തി.

author-image
Prana
New Update
kenya
Listen to this article
0.75x 1x 1.5x
00:00 / 00:00

അധിക നികുതി സമാഹരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെനിയയില്‍ വ്യാപക പ്രതിഷേധം. 270 കോടി ഡോളര്‍ അധിക നികുതി സമാഹരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അവകാശ സംഘടനകളുടെ പോരാട്ടത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ നെയ്‌റോബിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷനലും കെനിയ മെഡിക്കല്‍ അസ്സോസിയേഷനും പറഞ്ഞു. രാജ്യത്താകമാനം നൂറിലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിനിടെ തുടയില്‍ വെടിയേറ്റ 29കാരനാണ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് ഓടിപ്പോകുന്നതിനിടെ സാധാരണ വേഷത്തിലെത്തിയ ഒരു പോലീസുകാരനാണ് തനിക്ക് നേരെ വെടിയുതിര്‍ത്തതെന്ന് മരിക്കുന്നതിന് മുമ്പ് യുവാവ് സുഹൃത്തിനോട് പറഞ്ഞതായി യുവാവിന്റെ മാതാവ് വെളിപ്പെടുത്തി.
ധനകാര്യ ബില്‍ സര്‍ക്കാര്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇത് സമ്പദ് വ്യവസ്ഥയെ ഞെരുക്കുമെന്നും ഇതിനകം തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കെനിയക്കാരുടെ ജീവിതച്ചെലവ് ഉയര്‍ത്തുമെന്നും പറഞ്ഞു. എന്നാല്‍, ബജറ്റ് കമ്മിയും കടമെടുപ്പും കുറക്കുന്നതിന് സര്‍ക്കാറിന് വരുമാനം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) പറയുന്നു.

Kenya