വാഷിങ്ടന്‍ : കലിഫോര്‍ണിയയിലെ എഡ്വേഡ് വ്യോമതാവളത്തില്‍ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പുറപ്പെട്ട എഫ്16 വിസ്റ്റ യുദ്ധവിമാനം പൈലറ്റ് ഇല്ലാതെ പറന്നുര്‍ന്നു. യുദ്ധവിമാനം നിയന്ത്രിച്ചത് നിര്‍മിത ബുദ്ധി (എഐ) സംവിധാനമാണ്. യുഎസ് വ്യോമസേനാ സെക്രട്ടറി ഫ്രാന്‍ക് കെന്‍ഡലിനെയും വഹിച്ചായിരുന്നു യാത്ര.
പൈലറ്റുള്ള എഫ്16 യുദ്ധവിമാനവുമായി ചേര്‍ന്നുള്ള യാത്രയില്‍ എഐ വിമാനം ഒപ്പത്തിനൊപ്പം കുതിച്ചു. മണിക്കൂറില്‍ 885 കിലോമീറ്റര്‍ വേഗത്തിലായിരുന്നു എഐ യാത്ര. സൈനിക വ്യോമയാന രംഗത്ത് എഐ ഉപയോഗത്തിലെ നിര്‍ണായക ചുവട് വയ്പാണിത്. 2028 ആകുമ്പോഴേക്കും 1000 എഐ യുദ്ധവിമാനങ്ങള്‍ അണിനിരത്തുകയാണ് യുഎസിന്റെ ലക്ഷ്യം.