പശ്ചിമേഷ്യന്‍ സംഘര്‍ഷം അതിതീവ്രമായി തുടരുന്നതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ വീണ്ടും ആക്രമണം.സ്വകാര്യ വസയില്‍ സ്‌ഫോടക ശേഷ് കുറഞ്ഞ ലൈറ്റ് ബോംബുകളാണ് പൊട്ടിത്തെറിച്ചത് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ബോംബുകള്‍ പതിച്ചത് വീടിന്റെ മുറ്റത്താണ്.എന്നാല്‍, സ്‌ഫോടനം നടക്കുമ്പോള്‍ നെതന്യാഹുവും കുടുംബവും വസതിയില്‍ ഉണ്ടായിരുന്നില്ല.
സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല.ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സംഭവത്തില്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു. നവംബര്‍ 16 നാണ് സ്‌ഫോടനം ഉണ്ടായത്.നെതന്യാഹുവിന്റെ വസതിക്കു നേരെ എറിഞ്ഞ ബോംബുകള്‍,ഗാര്‍ഡനില്‍ പതിച്ചതായി വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.സ്‌ഫോടനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതീവ സുരക്ഷയുള്ള വസതിക്ക് നേരെ വീണ്ടും ആക്രമണമുണ്ടായത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
നെതന്യാഹുവിന്റെ വസതിക്കു നേരെ ഒക്ടോബര്‍ 19ന് ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ടെല്‍ അവീവിനു തെക്കുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം. ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ കൊലപ്പെടുത്തിയതിനു തിരിച്ചടിയായിട്ടാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്.ആക്രമണം നടക്കുമ്പോള്‍ നെതന്യാഹുവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒരാള്‍ കൊല്ലപ്പെട്ടു. വസതിക്കു നാശനഷ്ടം ഉണ്ടായി. നെതന്യാഹു സഞ്ചരിച്ചിരുന്ന വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് സെപ്റ്റംബറില്‍ ബെന്‍ ഗൂരിയന്‍ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടന്നിരുന്നു.
അതിനിടെ, കനത്ത സുരക്ഷാ ഭീഷണികള്‍ക്കിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിയുന്നത് ബങ്കറിലാണെന്ന റിപ്പോര്‍ട്ടും വന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനു താഴെയുള്ള അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഭൂഗര്‍ഭ അറയിലാണ് അദ്ദേഹം ദൈനംദിന യോഗങ്ങള്‍ ഉള്‍പ്പെടെ ചേരുന്നതെന്ന് ഇസ്രായേല്‍ മാധ്യമമായ 'ചാനല്‍ 12' ആണ് റിപ്പോര്‍ട്ട് ചെയ്തത്.ഡ്രോണ്‍ ആക്രമണ ഭീഷണികള്‍ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് നടപടി.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മുകള്‍ നിലയിലുള്ള മുറിയിലാണ് സാധാരണ യോഗങ്ങള്‍ ചേരാറുള്ളത്.ഇതാണിപ്പോള്‍ ഭൂഗര്‍ഭ മുറിയിലേക്കു മാറ്റിയിരിക്കുന്നതെന്ന് 'ജറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഓഫിസിലുണ്ടാകുമ്പോള്‍ ഭൂരിഭാഗം സമയവും നെതന്യാഹു ഇവിടെത്തന്നെയാണു കഴിയുന്നതെന്നാണു വിവരം.ഇവിടെ സുരക്ഷ കൂട്ടുകയും ചെയ്തിട്ടുണ്ട്.
കൂടുതല്‍ സമയം ഒരേ സ്ഥലത്ത് കഴിയരുതെന്നാണ് നെതന്യാഹുവിനോട് സുരക്ഷാ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.പലയിടങ്ങളിലായി മാറിമാറിക്കഴിയാനും നിര്‍ദേശമുണ്ട്.ഒക്ടോബര്‍ 25ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ നെതന്യാഹുവും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറിയിരുന്നു.ഇറാന്റെ ഭാഗത്തുനിന്നു തിരിച്ചടി മുന്നില്‍കണ്ടായിരുന്നു നീക്കം.ആക്രമണസമയത്തെല്ലാം ഭൂഗര്‍ഭ അറയിലെ ബങ്കറുകളിലാണ് ഇരുവരും കഴിഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.