അമേരിക്കയുടെ ആയുധം തീരുന്നു; ആശ്രിത രാജ്യങ്ങള്‍ അമ്പരപ്പില്‍

ലോക പൊലീസാണ് അമേരിക്ക... അമേരിക്കയ്ക്ക് വിധേയരായി നില്‍ക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. ഒരേ സമയം നിരവധി രാജ്യങ്ങളെ അമേരിക്കയ്ക്ക് സംരക്ഷിക്കാന്‍ കഴിയുന്നത് എങ്ങനെയാണ്?

author-image
Rajesh T L
New Update
weapon

ലോക പൊലീസാണ് അമേരിക്ക... അമേരിക്കയ്ക്ക് വിധേയരായി നില്‍ക്കുന്ന നിരവധി രാജ്യങ്ങളുണ്ട്.  ഒരേ സമയം നിരവധി രാജ്യങ്ങളെ അമേരിക്കയ്ക്ക് സംരക്ഷിക്കാന്‍ കഴിയുന്നത് എങ്ങനെയാണ്? എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. അമേരിക്കയുടെ ശക്തി ചോരുന്നു.

യുക്രെയ്ന്‍- റഷ്യ യുദ്ധത്തില്‍ യുക്രയ്നെ കൈവിട്ട് സഹായിക്കുന്നതും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിന് വാരിക്കോരി ആയുധങ്ങള്‍ നല്‍കുന്നതും. എല്ലാം കൂടി അമേരിക്കയുടെ ആയുധപ്പുര കാലിയാക്കുന്നു.

ഒരേ സമയം ഇവരെയെല്ലാം സംരക്ഷിക്കേണ്ട ഗതികേടിലാണ് അമേരിക്ക. അതിന് അവര്‍ക്ക് സാധിച്ചില്ലെങ്കില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം അമേരിക്ക പടുത്തുയര്‍ത്തിയ സാമ്രാജ്യവും, പവറുമാണ് ആ രാജ്യത്തിന് നഷ്ടമാകുക. റഷ്യ, ഇറാന്‍, ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ തീര്‍ത്ത പത്മവ്യൂഹത്തിലാണ് യഥാര്‍ത്ഥത്തില്‍ അമേരിക്ക ഇപ്പോള്‍ പെട്ടിരിക്കുന്നത്. ആരൊക്ക നിഷേധിച്ചാലും വസ്തുത, വസ്തുത തന്നെയാണ്.

അമേരിക്ക, യുക്രെയിനെ മുന്‍നിര്‍ത്തി ഒരു പോര്‍മുഖമാണ് തുറന്നതെങ്കില്‍ റഷ്യ അമേരിക്കയ്ക്കും അവരുടെ സഖ്യ രാജ്യങ്ങള്‍ക്കുമെതിരെ തുറന്നിരിക്കുന്നത് നാല് പോര്‍മുഖങ്ങളാണ്. അതായത് റഷ്യയോട് കളിച്ചവരെ ഊരാക്കുടുക്കില്‍ മുറുക്കിയിരിക്കുകയാണ് റഷ്യ. ഇസ്രയേല്‍ മാത്രമല്ല അമേരിക്കയുടെ സഹായം ഒന്നുകൊണ്ടു മാത്രം മുന്നോട്ടുപോകുന്ന ദക്ഷിണ കൊറിയയും തായ് വാനുമെല്ലാം വലിയ ആക്രമണ ഭീഷണിയാണിപ്പോള്‍ നേരിടുന്നത്.

ദക്ഷിണ കൊറിയക്കെതിരെ റഷ്യയുടെ അടുത്ത സുഹൃത്തായ ഉത്തര കൊറിയയാണ് ആക്രമണ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ആണവായുധങ്ങള്‍ കൈവശമുള്ള ഉത്തര കൊറിയ അത് പ്രയോഗിക്കുമെന്ന് തന്നെയാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 1945-ലെ വിഭജനത്തിന് ശേഷം ദക്ഷിണ കൊറിയയുടെ സംരക്ഷകരായി നില്‍ക്കുന്നത് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ്. കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയക്ക് ഒപ്പം ചൈനയും സോവിയറ്റ് യൂണിയനുമാണ് ഉണ്ടായിരുന്നത്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷവും റഷ്യ പഴയ ആ അടുപ്പം ഉത്തര കൊറിയയോട് ഇപ്പോഴും തുടരുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റ് എന്ത് പറഞ്ഞാലും അത് അപ്പോള്‍ തന്നെ നടപ്പാക്കുമെന്ന വാശിയിലാണ് ഉത്തര കൊറിയയുള്ളത്. ഉത്തര കൊറിയ ദക്ഷിണ കൊറിയ അതിര്‍ത്തികളില്‍ ബലൂണ്‍ പറത്തിവിട്ട പ്രകോപനമാണിപ്പോള്‍ പരിധിവിട്ട് ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയില്‍ വരെ എത്തിനില്‍ക്കുന്നത്.

തായ് വാന് ചുറ്റും ശക്തമായ സൈനിക സന്നാഹമാണ് റഷ്യയുടെ മറ്റൊരു സുഹൃത്തായ ചൈനയും ഉയര്‍ത്തിയിരിക്കുന്നത്. 'ജോയിന്റ് വാള്‍-2024 ബി' എന്ന് പേരിട്ട സൈനികാഭ്യാസ പ്രകടനങ്ങള്‍ തായ് വാന്‍ ദ്വീപിന്റെ വടക്ക്, തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ നടന്നുവരികയാണ്. 25 ഓളം യുദ്ധ വിമാനങ്ങളും നാവികസേനയുടേതുള്‍പ്പടെ 11 കപ്പലുകളും തായ്വാന് ചുറ്റും ചൈന വിന്യസിച്ചതായാണ് പുറത്തുവരുന്ന വിവരം. ചൈന അവരുടേതായി അവകാശവാദമുന്നയിച്ചുവരുന്ന ദ്വീപ് രാഷ്ട്രമാണിത്.

ചൈനയുടെ ഭീഷണി ഉയര്‍ന്ന ഘട്ടങ്ങളിലെല്ലാം തായ് വാന് വേണ്ടി രംഗത്തിറങ്ങുന്നത് അമേരിക്കയാണ്. ഇപ്പോഴത്തെ ചൈനയുടെ പ്രകോപനം അതുകൊണ്ട് തന്നെ അമേരിക്കയ്ക്ക് വലിയ തലവേദനയാണ്. ഈ രണ്ട് രാജ്യങ്ങളിലും സംഘര്‍ഷം പൊട്ടി പുറപ്പെട്ടാല്‍ അമേരിക്കയാണ് ത്രിശങ്കുവിലാകുക. നിലവില്‍, യുക്രെയിനിനും ഇസ്രയേലിനും ആയുധങ്ങള്‍ നല്‍കുന്നതു മൂലം, ആയുധകലവറ തന്നെ ഏതാണ്ട് ശൂന്യമായ അവസ്ഥയിലാണ്. ഈ രണ്ട് രാജ്യങ്ങളും പൊട്ടിച്ച് കളഞ്ഞ ആയുധങ്ങളില്‍ മഹാഭൂരിപക്ഷവും അമേരിക്കയുടേതാണ്.

ഇനിയും ആയുധങ്ങള്‍ നല്‍കിയാല്‍ അത് അമേരിക്കയുടെയും മറ്റു സഖ്യരാജ്യങ്ങളുടെയും സുരക്ഷയെ തന്നെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് വിദഗ്ദര്‍ നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍ ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്ക ആഗ്രഹിക്കുന്നതും ഈ യാഥാര്‍ത്ഥ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്. കാരണം, ഇറാന്‍ കൂടി യുദ്ധമുഖത്തേക്ക് ഇറങ്ങിയാല്‍ അമേരിക്കയും വലിയ സുരക്ഷാ ഭീഷണി നേരിടും. ഒരേസമയം ഇറാനും ഹിസ്ബുള്ളയും ഹമാസും ആക്രമിച്ചാല്‍ ഇസ്രയേലിനെ സംരക്ഷിച്ച് നിര്‍ത്തുക അമേരിക്കയ്ക്കും പ്രയാസമാകും.

war america weapons north korea thaiwanchinaissue