എല്ലാത്തിനും പിന്നിൽ അമേരിക്ക: ഹസീന തയ്യാറാക്കിയ പ്രസംഗം പുറത്ത്;

Awami League has come back strong. I will come back soon. Hasina said in the speech that even though she lost, the people of Bangladesh won.

author-image
Prana
New Update
bangladesh-pm-sheikh-hasina-resign
Listen to this article
0.75x 1x 1.5x
00:00 / 00:00

ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ധാക്കയിലെ വസതിയില്‍ നിന്ന് പലായനം ചെയ്യുന്നതിന് മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗത്തിലെ വിവരങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു. ബംഗ്ലാദേശില്‍ നടന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്നാണ് പ്രസംഗത്തില്‍ ഹസീന പറയുന്നത്. ബംഗ്ലാദേശില്‍ ഭരണമാറ്റമുണ്ടാകാന്‍ അമേരിക്ക ഗൂഢാലോചന നടത്തി.രാജ്യത്ത് മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താന്‍ രാജിവെച്ചത്.വിദ്യാര്‍ഥികളുടെ മൃതദേഹത്തിന്‍ന്മേല്‍ ചവിട്ടി അധികാരത്തിലേറാനാണ് അവര്‍ ആഗ്രഹിച്ചത്.എന്നാല്‍ ഞാന്‍ അത് അനുവദിച്ചില്ല. ഞാന്‍ പ്രധാനമന്ത്രിപദം രാജിവെച്ചു.

ഷെയ്ഖ് ഹസീനയുമായി ബന്ധമുള്ള  അടുത്ത വൃത്തങ്ങളാണ് പ്രസംഗത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചത്. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കാനും കൂടിയാണ് പ്രസംഗം തയ്യാറാക്കിയിരുന്നത്.എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം അവര്‍ക്ക് ജനങ്ങളെ അഭിസംബോധന ചെയ്യാതെ ബംഗ്ലാദേശ് വിടേണ്ടിവരികയായിരുന്നു.

സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം അടിയറവെക്കുകയും അമേരിക്കയെ ബംഗാള്‍ ഉള്‍ക്കടലിനുമേല്‍ അധികാരം സ്ഥാപിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ എനിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയുമായിരുന്നു.എന്റെ രാജ്യത്തെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ് തീവ്രവാദികളാല്‍ തെറ്റിദ്ധരിക്കപ്പെടരുത്.ഒരു പക്ഷെ
ഞാന്‍ രാജ്യത്ത് തുടര്‍ന്നിരുന്നെങ്കില്‍ കൂടുതല്‍ ജീവനുകള്‍ പൊലിഞ്ഞേനെ. ഞാന്‍ സ്വയം മാറുകയാണ്.നിങ്ങളായിരുന്നു എന്റെ ശക്തി, ഇപ്പോള്‍ നിങ്ങള്‍ക്ക് എന്നെ വേണ്ടാതായിരിക്കുന്നു.അതിനാല്‍ ഞാന്‍ പോകുന്നുവെന്നുമാണ് ഹസീനയുടെ പ്രസംഗത്തില്‍ പറയുന്നത്.

അവാമി ലീഗിന്റെ പ്രവര്‍ത്തകര്‍ പ്രതീക്ഷ കൈവെടിയരുതെന്നും തിരിച്ചടി നേരിട്ടപ്പോഴെല്ലാം
അവാമി ലീഗ് ശക്തമായി തിരിച്ചുവന്നിട്ടുണ്ട്. ഞാന്‍ ഉടന്‍ തിരിച്ചുവരും.താന്‍ പരാജയപ്പെട്ടെങ്കിലും ബംഗ്ലാദേശിലെ ജനങ്ങള്‍ വിജയിച്ചെന്നും പ്രസംഗത്തില്‍ ഹസീന പറയുന്നു.

bangladesh news bangladesh prime minister