പശ്ചിമേഷ്യൻ മേഖലയിൽ വിമാന കമ്പനികൾ സർവീസ് റദ്ദാക്കി

എയർ ഫ്രാൻസ്, ട്രാൻസാവിയ തുടങ്ങിയ കമ്പനികൾ ബുധനാഴ്ച വരെ ബെയ്റൂത്ത് സർവീസ് റദ്ദാക്കി. ഹമാസ് തലവൻ ഇസ്മയിൽ ഹനിയ്യയെ വധിച്ചതുമുതലാണ് പശ്ചിമേഷ്യയിൽ സം​ഘർഷം ശക്തിപ്പെട്ടത്

author-image
Prana
New Update
flights
Listen to this article
0.75x 1x 1.5x
00:00 / 00:00

പശ്ചിമേഷ്യൻ മേഖലയിൽ കൂടുതൽ വിമാന കമ്പനികൾ സർവീസ് റദ്ദാക്കി. ടെൽ അവീവ്, തെഹ്‍റാൻ, ബെയ്റൂത്ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള സർവീസുകൾ ഈ മാസം 21 വരെ നിർത്തിയതായി ലുഫ്താൻസ എയർ അറിയിച്ചു. എയർ ഫ്രാൻസ്, ട്രാൻസാവിയ തുടങ്ങിയ കമ്പനികൾ ബുധനാഴ്ച വരെ ബെയ്റൂത്ത് സർവീസ് റദ്ദാക്കി. ഹമാസ് തലവൻ ഇസ്മയിൽ ഹനിയ്യയെ വധിച്ചതുമുതലാണ് പശ്ചിമേഷ്യയിൽ സം​ഘർഷം ശക്തിപ്പെട്ടത്. പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങൾ അമേരിക്കയും യൂറോപ്യൻ യൂണിയനുമടക്കമുള്ളവർ നടത്തിയിരുന്നു. എന്നാൽ ഇവയെല്ലാം പരാജയപ്പെട്ടെന്നാണ് ലഭിച്ച റിപ്പോർട്ടുകൾ. ഇറാന്റെ ആക്രമണം കനത്തതായിരിക്കില്ലെന്നാണ്​ വിവരമെന്നും ഇന്റലിജൻസ്​ റിപ്പോർട്ടുകൾ ഉദ്ധരിച്ച്​ സി.എൻ.എൻ റിപ്പോർട്ട്​ ചെയ്​തു. ഏതുവിധത്തിലുള്ള ആക്രമണത്തിനും സജ്ജമെന്ന്​ ഇസ്രായേൽ ​സൈനിക നേതൃത്വം അറിയിച്ചു.

airlines