മിന്നൽപ്രളയം: അഫ്ഗാനിസ്ഥാനിൽ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചു പോയി; 300 മരണം

ബഗ്‌ലാനിനു പുറമേ വടക്കുകിഴക്കൻ പ്രവിശ്യയായ ബഡക്‌ഷാൻ, മധ്യമേഖലയിലെ ഘോർ, പടിഞ്ഞാറൻ മേഖലയിലെ ഹെറാത് എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നതായി താലിബാൻ വക്താവ് പറഞ്ഞു.

author-image
Vishnupriya
New Update
afghani

മിന്നൽപ്രളയത്തിൽ ചെളി കയറിയ വീട് വൃത്തിയാക്കുന്ന കുട്ടി

Listen to this article
0.75x 1x 1.5x
00:00 / 00:00

കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രവിശ്യയായ ബഗ്‌ലാനിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ 300 പേർ മരിച്ചു. ആയിരത്തോളം വീടുകളും തകർന്നിട്ടുണ്ട്. പലയിടത്തും കൃഷിഭൂമികൾ  ഒഴുകിപ്പോയി. നിയളവിലെ സാഹചര്യത്തിൽ മരണസംഖ്യയും നാശനഷ്ടവും കൂടാനാണു സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. 

ബഗ്‌ലാനിനു പുറമേ വടക്കുകിഴക്കൻ പ്രവിശ്യയായ ബഡക്‌ഷാൻ, മധ്യമേഖലയിലെ ഘോർ, പടിഞ്ഞാറൻ മേഖലയിലെ ഹെറാത് എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നതായി താലിബാൻ വക്താവ് പറഞ്ഞു. തിഷ്കാൻ ജില്ലയിലെ പ്രധാന റോഡ് ഒഴുകിപ്പോയതിനെത്തുടർന്ന് 20,000 ലേറെ ആളുകൾ താമസിക്കുന്ന മേഖല ഒറ്റപ്പെട്ടു. പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ വ്യോമസേന സജീവ പ്രവർത്തനം നടത്തുന്നുണ്ട്. പരുക്കേറ്റ നൂറിലേറെപ്പേരെ സൈനിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. യുഎൻ ഭക്ഷ്യ ഏജൻസിയുടെ നേതൃത്വത്തിൽ മേഖലയിൽ ഭക്ഷണം വിതരണം ചെയ്തു.അഫ്ഗാനിസ്ഥാനിലെ 4 കോടി ജനങ്ങളിൽ 80 ശതമാനത്തിലേറെയും കർഷകരാണ്. പ്രളയത്തോടെ അഫ്ഗാനിസ്ഥാനിൽ ഭക്ഷ്യ ഷമാവും നേരിടുന്നുണ്ട്.

flood afghanistan