ദുബായ് മറീനയില്‍ കടലില്‍ ഒഴുക്കില്‍പ്പെട്ട യൂറോപ്യന്‍ യുവതിയെ പോലീസ് രക്ഷിച്ചു. സംഭവമറിഞ്ഞ് അഞ്ച് മിനിറ്റിനുള്ളില്‍ രണ്ട് ദുബായ് പോലീസുകാര്‍ സ്ഥലത്തെത്തി സാഹസികമായി യുവതിയെ രക്ഷിക്കുകയായിരുന്നു. മറീനയില്‍ കടല്‍ത്തീരത്താണ് അപകടമുണ്ടായത്.
മറൈന്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലെ രണ്ട് ഓഫീസര്‍മാരായ അംജദ് മുഹമ്മദ് അല്‍ ബലൂശി, ഖമീസ് മുഹമ്മദ് അല്‍ ഐസായ് എന്നിവരാണ് രക്ഷിച്ചത്. അവരുടെ വീരോചിത ശ്രമങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ പ്രശംസാപത്രം നല്‍കി.യുവതിയെ രക്ഷപ്പെടുത്തുകയും ആംബുലന്‍സ് എത്തുന്നതുവരെ അടിയന്തര ശുശ്രൂഷ നല്‍കുകയും ചെയ്തുവെന്ന് തുറമുഖ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേ. ഡോ. ഹസന്‍ സുഹൈല്‍ പറഞ്ഞു.
മറീന ബീച്ചില്‍ നീന്തുന്നതിനിടെ ഒരു യൂറോപ്യന്‍ വനിത മുങ്ങിമരിക്കുന്നതായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്ഓഫ് ഓപറേഷന്‍സിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് സംഭവത്തിന് തുടക്കം.
ബീച്ചിലും കുളത്തിലും പോകുന്നവര്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡോ. സുഹൈല്‍ അഭ്യര്‍ഥിച്ചു.
ദുബായ് മറീനയില്‍ കടലില്‍ ഒഴുക്കില്‍പ്പെട്ട യുവതിയെ രക്ഷിച്ചു
സംഭവമറിഞ്ഞ് അഞ്ച് മിനിറ്റിനുള്ളില്‍ രണ്ട് ദുബായ് പോലീസുകാര്‍ സ്ഥലത്തെത്തി സാഹസികമായി യുവതിയെ രക്ഷിക്കുകയായിരുന്നു. മറീനയില്‍ കടല്‍ത്തീരത്താണ് അപകടമുണ്ടായത്.
New Update
00:00
/ 00:00