റിപ്പോർട്ട് :ബഷീർ വടകര
ആരോഗ്യരംഗത്തെ നിയന്ത്രണം കൂടുതൽ കാര്യക്ഷമായി നടപ്പിലാക്കാൻ ദുബായിൽ പുതിയചട്ടം നിലവിൽ വരുകയാണ്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കിരീട അവകാശിയും ദുബായ് എക്സിക്യൂട്ടീവിൽ ചെയർമാനുമായ ഷെയ്ക്ക് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് ആണ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചത്. ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ ദുബായിൽ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളോ പ്രൊഫഷണലുകളോ പ്രവർത്തിക്കാൻ പാടില്ല.
ലൈസൻസ് ഇല്ലാത്ത പ്രൊഫഷനുകളെയോ വിസിറ്റിംഗ് വിസയിൽ വന്ന ഡോക്ടർമാരെയോ നിയമിക്കാൻ സ്ഥാപനങ്ങൾക്ക് അനുവാദം ഉണ്ടാവുന്നതല്ല എന്നത് പുതിയ ചട്ടത്തിലൂടെ കർശനമാക്കുകയാണ്ആ രോഗ്യവകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രൊഫഷണലുകളും ആരോഗ്യപരിപാലന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ജനത്തിന്റെ ആരോഗ്യത്തിന് സുരക്ഷിതമായ രീതിയല്ല എന്നത് ബോധ്യപ്പെട്ടത് കൊണ്ടാണ് പുതിയ മാനദണ്ഡം കർശനമാക്കുന്നത്.
ദുബായ് ആരോഗ്യവകുപ്പ് നിശ്ചച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരം ആരോഗ്യ പ്രവർത്തകരുടെ സർട്ടിഫിക്കറ്റുകളും ആരോഗ്യ കേന്ദ്രത്തിന്റെ ലൈസൻസുകൾ നിലവിലുള്ള നൂതന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ വർഷവും പുതുക്കേണ്ടതാണ് . ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് വഴി ജനങ്ങളുടെ ആരോഗ്യം സുരക്ഷിതമായി പരിരക്ഷിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത് എന്നതിനാൽ പ്രസ്തുത രംഗത്ത് പ്രവർത്തിക്കുന്നവർ ജാഗ്രതയോടെ കൂടുതൽ പാലിക്കേണ്ടതാണ്.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 60 ദിവസത്തിനകം നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്. നിയമലംഘനത്തിന്റെ പേരിൽ കുറ്റക്കാരായി കണ്ടെത്തുന്നവരെ സസ്പെൻഡഡ് ചെയ്യാനും പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാനും ഡി എച്ച് എയുടെ ഡയറക്ടർ ജനറലിന് അധികാരമുണ്ടായിരിക്കും.