ടോഷിയുകി മിമാകി, ഇത്തവണത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയത് ഇദ്ദേഹത്തിനാണ്.ഹിരോഷിമയിലെ അണുബോബില്‍ നിന്നു രക്ഷപ്പെട്ടവരില്‍ ജീവിച്ചിരിക്കുന്ന ഏക രക്തസാക്ഷി.ലോകത്തെമ്പാടും ആണവായുധ മുക്തമാവാന്‍ വേണ്ടി നിഹോണ്‍ ഹിദാന്‍ക്യോ ഒരു സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം നോബല്‍ സമ്മാനത്തിന് അര്‍ഹനായത്.
ഗാസയിലെ കുഞ്ഞുങ്ങളുടെ അവസ്ഥയെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ചോരയില്‍ കുളിച്ചു കിടക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളെ കയ്യിലെടുത്തു കൊണ്ട് നില്‍ക്കുന്ന രക്ഷിതാക്കള്‍ ടോഷിയുകി മിമാകിയെ ഓര്‍മ്മപ്പെടുത്തുന്നത് 80 കൊല്ലം മുന്‍പുള്ള രണ്ടാം ലോകയുദ്ധകാലമാണ്.
ഇസ്രായേല്‍ ഗാസയിലോ റഷ്യ യുക്രൈനിലോ ആണവായുധങ്ങള്‍ പ്രയോഗിച്ചാല്‍ അത് അവിടം കൊണ്ട് തീരില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകോത്തര പുരസ്‌കാരങ്ങള്‍ നേടുന്നവര്‍ പരസ്യമായി ഇസ്രായേല്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഈ വര്‍ഷത്തെ പെന്‍പിന്റെര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയി നടത്തിയ പ്രസംഗത്തെയും അദ്ദേഹം പരാമര്‍ശിച്ചു.