ഡൽഹി :ഇസ്രയേൽ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് സഹായവുമായി ഇന്ത്യ.30 ടൺ ആവശ്യമരുന്നുകളാണ് ഫലസ്തീനിലേക്ക് ഇന്ത്യ കയറ്റി അയച്ചത്.യുഎന്‍ആര്‍ഡബ്ല്യുഎയുടെ സഹായങ്ങൾക്ക് ഇസ്രയേല്‍ വിലക്കേർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സഹായത്തിനായി രംഗത്തെത്തിയത്.ഫലസ്തീൻ ജനതക്കു വേണ്ടിയുള്ള ഇന്ത്യയുടെ സഹായം തുടരുമെന്നും ജീവൻ രക്ഷാ മരുന്നുകളുൾപ്പടെ 30 ടൺ മെഡിക്കൽ സഹായങ്ങളാണ് ഇത്തവണ ഫലസ്തീനിലേക്ക് അയക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യവക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിലൂടെ അറിയിച്ചു. യുഎൻ റിലീഫ് മുഖേനെ 30 ടൺ ഭക്ഷ്യവസ്തുക്കളും മരുന്നുകളും കഴിഞ്ഞയാഴ്ചയും ഇന്ത്യ ഫലസ്തീനിലേക്ക് അയച്ചിരുന്നു.