ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു

അതെസമയം തങ്ങൾ ഹമാസിൻ്റെ കമ്മാൻഡ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിൻ്റെ വാദം. ഒരു മാസത്തിനിടെ ഇസ്രയേൽ ഗാസയിൽ 11 സ്കൂളുകൾ തകർത്തു. ജൂലൈ ആറ് മുതൽ ഇതുവരെ 150 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു.

author-image
Greeshma Rakesh
New Update
israel attack in gaza

Palestinians examine the aftermath of an Israeli attack on a residence in Deir Al-Balah during the Israel-Hamas conflict

Listen to this article
0.75x 1x 1.5x
00:00 / 00:00

ടെൽഅവീവ്:  ഗസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുട്ടികളുൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു.പടിഞ്ഞാറൻ ഗാസ നഗരത്തിൽ, ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്കൂളുകൾക്ക് നേരെയായിരുന്നു ഇസ്രായേൽ സേനയുടെ ബോംബ് ആക്രമണം.

ഇവിടെ താമസിച്ചിരുന്ന അഭയാർത്ഥികളായ പലസ്തീനികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിൽ ഹാസൻ സലാമ, അൽ നാസർ സ്കൂളുകൾ ഏറെക്കുറെ പൂർണമായും തകർന്നു.

അതെസമയം തങ്ങൾ ഹമാസിൻ്റെ കമ്മാൻഡ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിൻ്റെ വാദം. ഒരു മാസത്തിനിടെ ഇസ്രയേൽ ഗാസയിൽ 11 സ്കൂളുകൾ തകർത്തു. ജൂലൈ ആറ് മുതൽ ഇതുവരെ 150 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു. ഹമാസ് - ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഭവനരഹിതരാക്കപ്പെട്ട അഭയാർത്ഥികളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നാണ് പലസ്തീനിലെ സിവിൽ ഡിഫൻസ് വക്താവ് മഹമുദ് ബസൽ പ്രതികരിച്ചു.

 

Israel palestine conflict israel gaza israel Attack