ഒന്ന് കെട്ടിപ്പിടിക്കാന്‍ 20 സെക്കന്റ്! വിമാനത്തില്‍ കയറുമ്പോള്‍ സൂക്ഷിച്ചോ!!

കൈയിലുള്ള കാശെല്ലാം മുടക്കി ഈ മനുഷ്യര്‍ യാത്ര ചെയ്യുന്നത് വെറും ഷോ ആണ്... പൊതുവേ ആരെങ്കിലും വിനോദ സഞ്ചാരത്തിനൊക്കെ പോകുമ്പോ നാട്ടിന്‍ പുറത്ത് ഉണ്ടായിരുന്ന ഒരു സംസാരം ഇങ്ങനാണ്.

author-image
Rajesh T L
New Update
FG

കൈയിലുള്ള കാശെല്ലാം മുടക്കി ഈ മനുഷ്യര്‍ യാത്ര ചെയ്യുന്നത് വെറും ഷോ ആണ്... പൊതുവേ ആരെങ്കിലും വിനോദ സഞ്ചാരത്തിനൊക്കെ പോകുമ്പോ നാട്ടിന്‍ പുറത്ത് ഉണ്ടായിരുന്ന ഒരു സംസാരം ഇങ്ങനാണ്. എന്നാല്‍ ആ യാത്രകഴിഞ്ഞ് അവര്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ക്കും കുടുംബത്തിനുമൊക്കെ ഉണ്ടാകുന്ന ഊര്‍ജ്ജം ഒന്നുവേറെ തന്നെയാണ്.

എന്നാല്‍ ഇങ്ങനല്ലാതെ ജോലിക്കും പഠിക്കാനും ഒക്കെയായി വിദേശ രാജ്യങ്ങളിലും സ്വദേശത്തുമൊക്കെ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ നിരവധിയാണ് പ്രത്യേകിച്ച് മലയാളി സമൂഹം. എന്ന് തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത യാത്രകള്‍ക്കായി പ്രിയപ്പെട്ടവരെ പിരിയേണ്ടി വരുന്നവരുടെ വൈകാരിക നിമിഷങ്ങള്‍ക്ക് വിമാനത്താവളങ്ങള്‍ ആണ് പലപ്പോഴും സാക്ഷ്യം വഹിക്കുക. ഒന്ന് കെട്ടിപ്പിടിച്ചും ഒരു ചുംബനം നല്‍കിയും കുട്ടികളും പ്രിയപ്പെട്ടവരുമെല്ലാം ഉറ്റവരെ യാത്രയക്കുന്ന സീനുകള്‍ ഇവിടെ പതിവാണ്. പിരിഞ്ഞുപോകാനാകാതെ നില്‍ക്കുന്ന അവസാന നിമിഷം ചെലവഴിക്കുന്നവര്‍ പക്ഷെ തികഞ്ഞ ശല്യക്കാരാണെന്ന് മുദ്ര കുത്തുകയാണ് ന്യൂസിലാന്‍ഡിലെ ഒരു വിമാനത്താവളത്തിന്റെ ചുമതലക്കാര്‍.

ഇവരുടെ തിരക്ക് കുറയ്ക്കാനെന്ന പേരില്‍ ഇത്തരം വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് സൗത്ത് ഐലന്‍ഡിലെ ഒരു അന്താരാഷ്ട്ര വിമാനത്താവളം. ഒരു ആലിംഗനത്തിന് പരമാവധി മൂന്നു മിനിറ്റ് മതിയെന്നാണ് ഇവരുടെ തീരുമാനം. ''പരമാവധി ആലിംഗന സമയം 3 മിനിറ്റ്. പ്രിയപ്പെട്ടവര്‍ക്ക് വിടവാങ്ങല്‍ നല്‍കാനായി ദയവായി കാര്‍ പാര്‍ക്ക് ഉപയോഗിക്കുക,'' വിമാനത്താവളത്തിന്റെ ഡ്രോപ്പ്-ഓഫ് സോണില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ബോര്‍ഡില്‍ ഇങ്ങനെ എഴുതിവച്ച് തന്നെ അറിയിപ്പ് നല്‍കുന്നു.

ലവ് ഹോര്‍മോണായ ഓക്‌സിടോസിന്‍ ഉത്പാദിപ്പിക്കാന്‍ 20 സെക്കന്‍ഡ് ആലിംഗനം മതിയാകുമെന്ന ഒരു പഠനം കൂടി ഉദ്ധരിച്ചാണ് എയര്‍പോര്‍ട്ട് സിഇഒ ഡാനിയല്‍ ഡി ബോണോ പുതിയ നയത്തെ ന്യായീകരിച്ചത്. അതേസമയം വിമാനത്താവളത്തിന്റെ പുതിയ പരിഷ്‌കാരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. മനുഷ്യരുടെ വികാരങ്ങള്‍ക്ക് സമയപരിധിയില്ല എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ ഈ തീരുമനത്തിനെതിരെ ഉയര്‍ന്നുകഴിഞ്ഞു. ഇത് മനുഷ്യരഹിതമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

newzeland AIRPORT NEWS