കെനിയയിൽ 17 കുട്ടികൾ പൊളളലേറ്റ് മരിച്ചു

പലരുടെയും പരിക്ക് ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം നടത്താൻ കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ ഉത്തരവിട്ടു. ഏതാനും കുട്ടികളെ കാണാതായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. സമീപവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്.

author-image
Prana
New Update
fire in kenya
Listen to this article
0.75x 1x 1.5x
00:00 / 00:00

കെനിയയിൽ പ്രൈമറി സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ 17 കുട്ടികൾ പൊളളലേറ്റ് മരിച്ചു. സെൻട്രൽ കെനിയയിലെ കെയ്‌നി ഹിൽസൈഡ് എൻഡാർഷ പ്രൈമറി സ്‌കൂളിലാണ് ദുരന്തം ഉണ്ടായത്. പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. 14 കുട്ടികൾക്ക് പൊളളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പലരുടെയും പരിക്ക് ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം നടത്താൻ കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ ഉത്തരവിട്ടു. ഏതാനും കുട്ടികളെ കാണാതായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. സമീപവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്.

fire