120 മിസൈലുകളും 90 ഡ്രോണുകളും: ശക്തമായി റഷ്യ-  യുക്രെയ്ന്‍ യുദ്ധം

120 മിസൈലുകളും 90 ഡ്രോണുകളും ഉപയോഗിച്ചെന്നാണ് കണക്കുകള്‍.യുദ്ധം വ്യാപിപ്പിക്കരുതെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ ആവശ്യപ്പെടുമ്പോഴാണ് നീക്കം.

author-image
Prana
New Update
russia -ukraine

റഷ്യ-  യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ആക്രമണം ശക്തമാകുന്നു. രണ്ട് വര്‍ഷം പിന്നിട്ട യുദ്ധത്തിന് ഇടയിലെ ശക്തമായ ആക്രമണങ്ങളില്‍ ഒന്നായിരുന്നു കഴിഞ്ഞ രാത്രിയില്‍ റഷ്യ യുക്രെയ്‌നില്‍ നടത്തിയത്. യുക്രെയ്‌നിന്റെ ഊര്‍ജ സംവിധാനങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് റഷ്യ കഴിഞ്ഞ രാത്രിയില്‍ നടത്തിയ ആക്രമണത്തില്‍ 120 മിസൈലുകളും 90 ഡ്രോണുകളും ഉപയോഗിച്ചെന്നാണ് കണക്കുകള്‍.യുദ്ധം വ്യാപിപ്പിക്കരുതെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ ആവശ്യപ്പെടുമ്പോഴാണ് നീക്കം.
ആക്രമണങ്ങളില്‍ എട്ട് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചുള്ള വ്യാപകമായ ആക്രമണമാണ് റഷ്യ നടത്തിയത് എന്നാണ് യുക്രെയ്ന്‍ എയര്‍ ഫോഴ്‌സ് നല്‍കുന്ന വിശദീകരണം. യുക്രെയ്ന്‍ സൈന്യവുമായും ഇവര്‍ക്ക് സഹായം നല്‍കുന്നതുമായ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്നാണ് റഷ്യയുടെ വിശദീകരണം. യുക്രെയ്ന്‍ പ്രസിഡന്റ് വളൊഡിമിര്‍ സെലന്‍സ്‌കിയുടെ നാടായ െ്രെകവി റിഹ്, ഒഡേസ മേഖലയിലാണ് വ്യാപകമായ ആക്രമണങ്ങള്‍ നടന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഒരാഴ്ച മുന്‍പ് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ ലക്ഷ്യമിട്ട് യുക്രയ്ന്‍ വന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. യുക്രയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് എതിരെ നടക്കുന്ന ഏറ്റവും വിപുലമായ ഡ്രോണ്‍ ആക്രമണമാണ് ഞായറാഴ്ച ഉണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മോസ്‌കോ നഗരത്തിന് മുകളിലെത്തിയ 34 ഡ്രോണുകള്‍ റഷ്യന്‍ സൈന്യം വെടിവച്ചിട്ടെനാണ് പുറത്തുവരുന്ന വിവരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എഴുപതില്‍ അധികം ഡ്രോണുകള്‍ വെടിവച്ചിട്ടതെന്നും റഷ്യ അവകാശപ്പെട്ടിരുന്നു.
അതേസമയം, റഷ്യ  യുക്രെയ്ന്‍ യുദ്ധത്തില്‍ സിവിലിയന്‍ മാര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ ആക്രമണ വാര്‍ത്തകള്‍ പുറത്തുവരുന്നത്. സൗത്തേണ്‍ യുക്രെയ്ന്‍ നഗരമായ കഴ്‌സണില്‍ മാത്രം കഴിഞ്ഞ ജൂലായ് ഒന്ന് മുതല്‍ 30 സിവിലിയന്‍മാരെങ്കിലും ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.
യുക്രയ്‌നിലെ ആകെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാലയളവില്‍ അയ്യായിരത്തില്‍ അധികം ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാവുകയും നാന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ബിബിസി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മനഃപൂര്‍വം സിവിലിയന്‍മാരെ ലക്ഷ്യമിടുന്നുവെന്ന വാദം റഷ്യ നിരന്തരം നിഷേധിക്കുകയാണ് പതിവ്. 2022ല്‍ ആക്രമണം ആരംഭിച്ചതിനുശേഷം, 622 കുട്ടികള്‍ ഉള്‍പ്പെടെ 11,973 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

russia ukraine war