പാകിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ 10 പോലീസുകാര്‍ കൊല്ലപ്പെട്ടു

ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ ഏറ്റെടുത്തു. കനത്ത ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നതായി മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

author-image
Prana
New Update
pak terror attack

 


പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഭീകരാക്രമണത്തില്‍ 10 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ ഏറ്റെടുത്തു.
കനത്ത ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നതായി മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ദേര ഇസ്മായില്‍ ഖാന്‍ ജില്ലയിലെ ദരാബന്‍ മേഖലയിലെ ചെക്‌പോസ്റ്റില്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആക്രമണം നടന്നയുടനെ സൈനിക സംഘം സ്ഥലത്തെത്തി. അക്രമികളെ പിടികൂടാന്‍ സൈന്യം വന്‍ തിരച്ചില്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷാ സേനയെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങള്‍ നടത്തിയ തെഹ്‌രീകെ താലിബാന്‍ പാകിസ്ഥാന്‍ പ്രദേശത്ത് സജീവമാണ്.
അഫ്ഗാനിസ്ഥാനിലെ സങ്കേതങ്ങളില്‍ നിന്നാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നതെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. 2021ല്‍ അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതു മുതല്‍ പാകിസ്ഥാനിലെ തീവ്രവാദ സംഭവങ്ങളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

 

police pakistan Terrorist attack