വാസന്‍ ബാല സംവിധാനം ചെയ്ത ആലിയ ഭട്ട് നായികയായ ജിഗ്റ എന്ന ചിത്രത്തില്‍ അഭിനയിച്ച മണിപ്പൂര്‍ സ്വദേശിയായ നടന്‍ ബിജൗ താങ്ജക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് വിവേചനം നേരിട്ടതായി പരാതി. ി ഒക്ടോബര്‍ പതിനൊന്നിനാണ് ഈ ചിത്രം റിലീസ് ചെയ്തത്. സിനിമയുടെ കളക്ഷനുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പാണ് പുതിയ വെളിപ്പെടുത്തലുകളുമായി നടന്‍ രംഗത്തെത്തിയത്.
ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ബോക്സ് ഓഫീസില്‍ മികച്ച ഓപ്പണിംഗ് കൊണ്ട് വരുന്നതില്‍ ചിത്രം പരാജയപ്പെട്ടു.
കഴിഞ്ഞ വര്‍ഷമാണ് ചിത്രത്തിന്റെ കാസ്റ്റിഗ് തുടങ്ങിയത്. നിര്‍മാതാക്കള്‍ അണ്‍പ്രൊഫഷണലാണെന്നും മറ്റു പ്രോജക്റ്റുകളില്‍ വര്‍ക്ക് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നും നടന്‍ ആരോപിച്ചു.
''ഞാന്‍ ഇത് എഴുതുന്നത് ഏതെങ്കിലും തരത്തിലുള്ള അജണ്ടയോ ആരോപണങ്ങളോ കൊണ്ടല്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്നെപ്പോലുള്ള അഭിനേതാക്കളെ വന്‍കിട പ്രൊഡക്ഷന്‍ ഹൗസുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ യാഥാര്‍ത്ഥ്യം പങ്കിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബിജൗ എക്‌സില്‍ കുറിച്ചു.
ദിവ്യ ഖോസ്ല കുമാറിന്റെ സവിയുടെ കോപ്പിയടിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലേക്ക് കടക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. എന്നാല്‍ ജിഗ്ര ടീമുമായുള്ള എന്റെ സ്വന്തം അനുഭവം കുറച്ചുകാലമായി മനസിലുണ്ട്. ഇതാണ് സംസാരിക്കാനുള്ള സമയമെന്ന് തോന്നുന്നു. അവരുടെ കാസ്റ്റിംഗ് ടീം ഒരു റോളിനായി എന്നെ സമീപിക്കുകയും നവംബര്‍ അവസാനത്തോടെ എന്റെ അഭിനയ മികവ് തെളിയിക്കുന്ന ടേപ്പുകള്‍ രണ്ടുതവണ ഞാന്‍ അവര്‍ക്ക് അയക്കുകയും ചെയ്തു.
ഡിസംബറില്‍ ഷൂട്ട് ചെയ്യുമെന്നാണ് എന്നോട് പറഞ്ഞത്. എന്നാല്‍, ഷൂട്ടിംഗ് തിയതി അറിയിച്ചില്ല. മണിപ്പൂരിലെ ഇംഫാലിലാണ് താമസം. യാത്രാക്രമീകരണങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് തുടക്കം മുതല്‍ ഞാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അവര്‍ അതൊന്നും പരിഗണിച്ചില്ലെന്നാണ് നടന്‍ പറയുന്നത്.എന്നാല്‍, ബിജൗയുടെ പോസ്റ്റിനു പിന്നാലെ ആലിയാ ഭട്ടിന്റെ ആരാധകരില്‍ നിന്ന് തനിക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നുവെന്നും നടന്‍ ആരോപിക്കുന്നു.