ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവാത്മകമായ പുരോഗതി നേടുന്നതിന്, ആഗോള വിജ്ഞാന സമ്പദ്ഘടനയെ വളർത്തുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിയ്ക്കുന്ന വിദേശ സർവ്വകലാശകളിൽ നിന്നും ബിരുദങ്ങൾ ലഭിയ്ക്കുവാൻ കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്നും, ലോക രാജ്യങ്ങളിൽ കേരളത്തെ അടയാളപ്പെടുത്തുവാൻ വേൾഡ് മലയാളി കൗൺസിൽ പരിശ്രമിയ്ക്കണമെന്നും മുൻ ഇന്ത്യൻ അംബാസിഡറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുൻ വൈസ് ചെയർമാനുമായ ടി.പി ശ്രീനിവാസൻ പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ, ദുബായ് സ്വാഗത് ഹോട്ടൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഏകദിന നേത്രത്വ പരിശീലന ക്യാമ്പ് മുൻ ഇന്ത്യൻ അംബാസിഡർ ടി.പി ശ്രീനിവാസൻ ഉദ്‌ഘാടനം ചെയ്‌തു. WMC മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡണ്ട് ഷൈൻ ചന്ദസേനൻ അദ്ധ്യക്ഷത വഹിച്ചു. WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി, ഡോ. ജെറോ വർഗീസ് (WMC മിഡിൽ ഈസ്റ്റ് റീജിയൺ സെക്രട്ടറി), ഡോ. വർഗീസ് മൂലൻ, രാജേഷ് പിള്ള (WMC ഗ്ലോബൽ വൈസ് പ്രസിഡണ്ട്), മനോജ് മാത്യു (WMC മിഡിൽ ഈസ്റ്റ് റീജിയൺ ട്രഷറാർ), സുജിത് വർഗീസ്, ബാവാ റെയ്ച്ചൽ, ഉണ്ണി കൃഷ്‌ണൻ, ഡയസ് ഇടിക്കുള, ചന്ദ്രപ്രതാപ്, സിന്ധു ഹരികൃഷ്‌ണൻ, കൃഷ്ണാ കിരൺ, ജിതിൻ അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.
വേൾഡ് മലയാളി കൗൺസിലിന് പ്രാരംഭകാലയളവിൽ സജീവ നേത്രത്വം നൽകിയ ടി.പി ശ്രീനിവാസൻ,ഡോ. വർഗീസ് മൂലൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ ഒന്നിന് ദുബായ് അക്കാഡമിക് സിറ്റിയിൽ പ്രവർത്തിയ്ക്കുന്ന സ്റ്റഡി വേൾഡ് ക്യാമ്പസിൽ "യു.എ.ഇ ദേശീയ ദിനാഘോഷവും മഴവില്ല് 2024 പരിപാടിയും" വിപുലമായി നടത്തുമെന്ന് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ ഭാരവാഹികൾ അറിയിച്ചു.