വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ ഗുഡ്‌വിൽ അംബാസഡർ എൻ.എം പണിയ്ക്കർ ബ്രൂണൈയുടെ ഇന്ത്യയിലെ ഓണററി ട്രേഡ് കമ്മീഷണറായി നിയമിതനായി.

ചെന്നെയിലെ ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ ബ്രൂണൈ ദാറുസ്സലാം ഹൈക്കമ്മീഷണർ ഡാറ്റോ അലൈഹുദ്ദീൻ മുഹമ്മദ് താഹയിൽ നിന്നാണ് ട്രേഡ് കമ്മീഷണർ പദവി സ്വീകരിച്ചത്.

author-image
Anagha Rajeev
New Update
goodwill

ചെന്നെ : വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ  ഗുഡ്‌വിൽ അംബാസഡറും, ദുബായിലെ എക്‌സ്‌പെർട്ട് യുണൈറ്റഡ് മറൈൻ സർവീസ് കമ്പനിയുടെ സ്ഥാപക ചെയർമാനുമായ എൻ.എം പണിയ്ക്കർ ബ്രൂണൈയുടെ ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കൗൺസിലിലേക്ക്  ഓണററി ട്രേഡ് കമ്മീഷണറായി നിയമിതനായി.  

മറൈൻ വ്യവസായത്തിൽ അന്താരാഷ്ട്ര ബിസിനസ് ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിൽ എൻ.എം പണിയ്ക്കർ നൽകിയ നേതൃത്വവും, പ്രത്യേകിച്ച് യുഎഇയിലെ വിവിധ മറൈൻ കമ്പനികൾക്കും, ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നൽകിയ സംഭാവനകളും പരിഗണിച്ചാണ് ബ്രൂണൈയുടെ ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കൗൺസിലിലേക്ക്  ഓണററി ട്രേഡ് കമ്മീഷണറായി അദ്ദേഹത്തെ നിയമിച്ചത്.  വിദേശകാര്യ മന്ത്രാലയത്തിൻ്റെയും (എംഇഎ), ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ്റെയും (ഐഇടിഒ) ശുപാർശകളെ തുടർന്നാണ് നിയമനം.

ചെന്നെയിലെ ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ ബ്രൂണൈ ദാറുസ്സലാം ഹൈക്കമ്മീഷണർ ഡാറ്റോ അലൈഹുദ്ദീൻ മുഹമ്മദ് താഹയിൽ നിന്നാണ് ട്രേഡ് കമ്മീഷണർ പദവി സ്വീകരിച്ചത്.ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ്റെ പ്രസിഡണ്ട് ഡോ.ആസിഫ് ഇഖ്ബാൽ, വാലി കഷ്വി (വൈസ് പ്രസിഡണ്ട്, ഐ.ഇ.ടി.ഒ), മൗന യോഗി സ്വാമി ഹരി നാരായണൻ, വി.സുരേഷ് കുമാർ, പ്രവീൺ കുമാർ, ഡയസ് ഇടിക്കുള, എൻ. കൃഷ്‌ണ, അഡ്വ. സുധീർ ബാബു, എന്നിവർ പ്രസംഗിച്ചു.          

ഓണററി ട്രേഡ് കമ്മീഷണർ എന്ന നിലയിൽ, ബ്രൂണെയും ഇന്ത്യയും തമ്മിലുള്ള അന്താരാഷ്ട്ര വ്യാപാര കരാറുകൾ സുഗമമാക്കുക, വ്യാപാരം പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുക, തുടങ്ങിയ ചുമതലകൾ പണിയ്ക്കർ വഹിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം, മറൈൻ വ്യവസായത്തെ വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടികളിലും സംരംഭങ്ങളിലും സജീവമാക്കുമെന്ന് പണിയ്ക്കർ പറഞ്ഞു.

ആഗോള സമുദ്ര മേഖലയിലെ പ്രധാന സംരംഭകരുമായി സഹകരിച്ച് ബ്രൂണെയിൽ ഒരു "അന്താരാഷ്ട്ര മറൈൻ ഇൻവെസ്റ്റ്‌മെൻ്റ് മീറ്റ്" സംഘടിപ്പിക്കുന്നതിനുള്ള പ്രോജക്ട്  ഇന്ത്യയിലെ ബ്രൂണൈ ഹൈക്കമ്മീഷണർ മുഖേന ബ്രൂണെ പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. ബ്രൂണെയുടെ വളരുന്ന സമുദ്ര വ്യവസായത്തിലെ വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനുമുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും നയരൂപീകരണക്കാരെയും ബന്ധിപ്പിക്കുന്നതിനാണ്  "അന്താരാഷ്ട്ര മറൈൻ ഇൻവെസ്റ്റ്‌മെൻ്റ് മീറ്റ്" സംഘടിപ്പിക്കുന്നത്.

"ബ്രൂണെയിലെ മറൈൻ വികസനത്തിൽ നാവിഗേറ്റിംഗ് അവസരങ്ങൾ" എന്നതായിരിക്കും സമ്മേളനത്തിൻ്റെ പ്രമേയം, രാജ്യത്തിൻ്റെ തന്ത്ര പ്രധാനമായ സ്ഥാനം, സമുദ്ര നിക്ഷേപത്തിനും നവീകരണത്തിനുമുള്ള ഒരു കേന്ദ്രമെന്ന നിലയിലുള്ള സാധ്യതകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻവെസ്റ്റ്‌മെൻ്റ്  മീറ്റാണ് സംഘടിപ്പിക്കുന്നത്.

ബ്രൂണൈയുടെ ഇന്ത്യയിലെ ഓണററി ട്രേഡ് കമ്മീഷണറായുള്ള ഔദ്യോഗിക നിയമന ചടങ്ങ് ബ്രൂണെയിൽ നടക്കും. ഇരു രാജ്യങ്ങളിലെയും  പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയും ബ്രൂണെയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം കർമ്മ മേഖലയായ ദുബായിലെ  മറൈൻ വികസന മേഖലയുടെ വളർച്ചയ്ക്ക്  ആഗോളതലത്തിൽ മറൈൻ ഇൻഡസ്ട്രി അസ്സോസിയേഷൻ രൂപീകരിച്ച് രാജ്യാന്തര തലത്തിൽ മറൈൻ ഇൻഡസ്ട്രിയിലെ പ്രമുഖ സംരംഭകർ പങ്കെടുക്കുന്ന ഗ്ലോബൽ കോൺഫറൻസുകൾ ദുബായിലും ഇന്ത്യയിലും  ബ്രൂണൈയിലും നടത്തുന്നതിനുള്ള കർമ്മ പരിപാടികൾ അവിഷ്‌കരിയ്ക്കുമെന്ന് ട്രേഡ് കമ്മീഷണറായി നിയമിതനായ എൻ.എം പണിയ്ക്കർ പറഞ്ഞു.

ആഗോള മറൈൻ മേഖലയിൽ വൈദഗ്ധ്യമുള്ള ജീവനക്കാരെ പരിശീലിപ്പിയ്ക്കുന്നതിന് ആദ്യഘട്ടത്തിൽ കേരളത്തിലെ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജുമായി സഹകരിച്ചു മറൈൻ സ്‌കിൽ ഡെവലപ്പ്മെന്റ് കോഴ്സ് ആരംഭിയ്ക്കും. കോഴ്സ് പൂർത്തീകരിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് ദുബായിലെ എക്‌സ്‌പെർട്ട് യുണൈറ്റഡ് മറൈൻ സർവീസ് കമ്പനിയുടെ ഷിപ്യാർഡിൽ പരിശീലനം നൽകും. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആഗോള മറൈൻ മേഖലയിൽ പ്രവേശിയ്ക്കുന്നതിനുള്ള ആദ്യ സംരംഭമാണിത്.

gulf news