വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് ഓണാഘോഷം

മലയാളികളുടെ മഹോത്സവമായ "ഓണം" സമൂഹത്തിൽ സ്നേഹവും സൗഹൃദവും സംസ്‍കാരവും സംയോജിപ്പിയ്ക്കുന്ന ഉത്സവമാണെന്നും, ഓണത്തെ വരവേൽക്കുന്നത് സാമൂഹ്യ സൗഹൃദത്തിൻ്റെ അടയാളമാണെന്നും അഹമ്മദ് അൽ റുക്‌നി പറഞ്ഞു.

author-image
Anagha Rajeev
Updated On
New Update
onam1

അജ്‌മാൻ: വേൾഡ് മലയാളി കൗൺസിൽ (WMC) അജ്‌മാൻ പ്രൊവിൻസ് ഓണാഘോഷം തുംബൈ മെഡിസിറ്റി ക്യാമ്പസിൽ പ്രശസ്ത എമിറാത്തി ആർട്ടിസ്റ് അഹമ്മദ് അൽ റുക്‌നി ഉദ്ഘാടനം ചെയ്തു. മലയാളികളുടെ മഹോത്സവമായ "ഓണം" സമൂഹത്തിൽ സ്നേഹവും സൗഹൃദവും സംസ്‍കാരവും സംയോജിപ്പിയ്ക്കുന്ന ഉത്സവമാണെന്നും, ഓണത്തെ വരവേൽക്കുന്നത് സാമൂഹ്യ സൗഹൃദത്തിൻ്റെ അടയാളമാണെന്നും അഹമ്മദ് അൽ റുക്‌നി പറഞ്ഞു.

WMC അജ്‌മാൻ പ്രൊവിൻസ് പ്രസിഡണ്ട് ഡയസ് ഇടിക്കുള അധ്യക്ഷത വഹിച്ചു. WMC ഗ്ലോബൽ പ്രസിഡണ്ട്  ജോൺ മത്തായി, WMC മിഡിൽ ഈസ്റ് റീജിയൺ  ഗുഡ്‌വിൽ അംബാസിഡർ  എൻ. എം. പണിക്കർ, ഷൈൻ ചന്ദ്രസേനൻ (WMC മിഡിൽ ഈസ്റ്റ്‌ റീജിയൺ പ്രസിഡണ്ട്), Dr. ജെറോ വർഗീസ് (WMC മിഡിൽ ഈസ്റ്റ്‌ റീജിയൺ സെക്രട്ടറി), തോമസ് ഉമ്മൻ (WMC അജ്‌മാൻ പ്രൊവിൻസ് ചെയർമാൻ),  ബാവ റേച്ചൽ (WMC മിഡിൽ ഈസ്റ്റ്‌ റീജിയൺ വനിതാ ഫോറം പ്രസിഡണ്ട്), എബി ജേക്കബ് (WMC അജ്‌മാൻ യൂത്ത് ഫോറം പ്രസിഡണ്ട്), ബെറ്റി ജെയിംസ് (WMC വനിതാ ഫോറം പ്രസിഡണ്ട്), കൾച്ചറൽ ഫോറം കൺവീനർ ബിജോ കളീക്കൽ, പ്രോഗ്രാം കൺവീനർ കെനി ഡിസിൽവ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സ്വപ്ന ഡേവിഡ്‌ സ്വാഗതവും,  ട്രഷറർ ജെയിംസ് മാത്യു നന്ദിയും പറഞ്ഞു.

WMC ഗ്ലോബൽ, മിഡിൽ ഈസ്റ്റ്‌ റീജിയൺ ഭാരവാഹികളെയും, ഗ്ലോബൽ കോൺഫറൻസിൽ സുവനീർ കവർ ഡിസൈനിങ്ങിൽ സമ്മാനർഹയായ ബാവാ റേച്ചലിനെയും ചടങ്ങിൽ ആദരിച്ചു. 10, 12 ക്‌ളാസുകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് മെറിറ്റ് അവാർഡുകൾ നൽകി. WMC കുടുംബാംഗങ്ങളുടെ കലാപരിപാടികളും, ഗാനമേളയും, ഘോഷയാത്രയും, ഓണസദ്യയും, ചടങ്ങിനോടനുബന്ധിച്ചു നടന്നു.  

NB: WMC Ajman Onam Celebrations Video Link: https://fb.watch/uZU0b2I0G_/

by Daies Idiculla
(President, WMC Ajman)

onam