മേളോത്സവം ആഘോഷിച്ചു

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയുടെ ഭാഗമായുള്ള മേത്തലയിലെ പ്രവാസികളുടെ കൂട്ടായ്മയായ മേളയുടെ ആറാം വാർഷികാഘോഷമായ മേളോത്സവം 2024 ഷാർജ സഫാരി മാളിൽ വച്ചു ആഘോഷിച്ചു.

author-image
Rajesh T L
New Update
GULF

ദുബായ് :തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയുടെ ഭാഗമായുള്ള മേത്തലയിലെ പ്രവാസികളുടെ കൂട്ടായ്മയായ മേളയുടെ ആറാം വാർഷികാഘോഷമായ മേളോത്സവം 2024 ഷാർജ സഫാരി മാളിൽ വച്ചു ആഘോഷിച്ചു.തിരുവാതിര,ഒപ്പന,മാർഗംകളി,ഓണക്കളി,കൈമുട്ടി പാട്ട്,ചെണ്ടമേളം എന്നിവയോടൊപ്പം,സൂപ്പർമോം,മലയാളി മങ്ക,സിനിമാറ്റിക് ഡാൻസ്,കുട്ടികളുടെ ഡാൻസ്,അക്ബർ ഖാൻ നയിച്ച സംഗീതസായാഹ്നവും ചടങ്ങിന്
മാറ്റ്കൂട്ടി.

ചടങ്ങിൽ,മേള പ്രസിഡന്റ് സലേഷ് ചള്ളിയിൽ,സെക്രട്ടറി അജുമോൻ, ട്രഷറർ അനിൽ ബാവക്കുട്ടി,മേള പ്രോഗ്രാം കൺവീനർമാരായ,ലിജേഷ് മുകുന്ദൻ,അരുണ്‍ എൻ പ്രകാശൻ,മേളോത്സവം 2024 കൺവീനർ അബ്ദുൽ റഹിം കോർഡിനേറ്റർ അനീഷ് അരവിന്ദാക്ഷൻ,മേള ലേഡീസ് വിംഗ് കൺവീനർ വിനി സലേഷ്,നൈസാ സിയാദ് എന്നിവർ നേതൃത്വം നൽകി.

പ്രവാസ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ മേള അംഗങ്ങളെയും, ചെണ്ട മേള കലാകാരൻ ജയേഷ് കുമാറിനെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.

dubai festival