ഷാർജ: 43 ആമത് അന്തരാഷ്ട്ര പുസ്തകോത്സവത്തിൽ കേരളത്തിൽ നിന്നുള്ള കോളജ് അലുംനെ കൂട്ടായ്മയായ അക്കാഫ് അസോസിയേഷനും ഭാഗമാകുന്നു. അംഗബലം കൊണ്ട് പ്രവാസി ഇന്ത്യക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ദുബായ് ഗവൺമെന്റ് അംഗീകാരമുള്ള അക്കാഫ് അസോസിയേഷൻ ഇതാദ്യമായാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കാളിയാകുന്നത്. ചലച്ചിത്ര താരവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പ്രൊഫ അലിയാർ ബുക്സ്റ്റാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ എസ്, ട്രഷറർ നൗഷാദ് മുഹമ്മദ്, മെമ്പർ കോളജ് പ്രതിനിധികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു .
ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന അക്കാഫ് അസോസിയേഷൻ സ്വന്തം കോളജ് അലുംമനകളുടെ പുസ്തകങ്ങളുമായാണ് മണലാരണ്യത്തിലെ അക്ഷര നഗരിയിൽ എത്തുന്നത്. അക്കാഫിൽ മെബർഷിപ്പുള്ള വിവിധ കോളജുകളിലെ എഴുത്തുകാരുടെ കൃതികൾ സ്റ്റാളിൽ പ്രദർശനത്തിനും വില്പനയ്ക്കും വെച്ചിട്ടുണ്ട്.
അക്കാഫിന്റെ നേതൃത്വത്തിലുള്ള ലിറ്റററി ക്ലബ്ബിലെ പ്രവർത്തകരാണ് മുഴുവൻ സമയവും സ്റ്റാളിൽ പുസ്തകങ്ങൾ പരിചയപ്പെടുത്തുവാനും മറ്റുമായി രംഗത്തുള്ളത്. ഒപ്പം സന്നദ്ധ സേവകരായി അക്കാഫിലെ വിവിധ കോളജ് അലുംനി ഭാരവാഹികളും മെമ്പമാരും സജീവമായി കൗണ്ടർ കൈകാര്യം ചെയ്യാൻ രംഗത്തുണ്ട്. ഹാൾ നമ്പർ 7ൽ ZD-11 എന്ന പവലിയനിൽ ആണ് അക്കാഫ് അസോസിയേഷന്റെ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്.