ദോഹ: യാത്രക്കാര്‍ ബാഗേജില്‍ പേജര്‍, വോക്കി ടോക്കി ഉപകരണങ്ങള്‍ എന്നിവ കൊണ്ടുവരാന്‍ പാടില്ല എന്ന് അറിയിച്ച് ഖത്തര്‍ എയര്‍വേയ്സ്. ലബനോനിലെ പേജര്‍ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തില്‍ ബെയ്റൂത്ത് വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കാണ് പുതിയ നിര്‍ദ്ദേശം.
യാത്രക്കാരുടെ കൈവശമോ ഹാന്‍ഡ് ലഗേജിലോ കാര്‍ഗോയിലോ ഈ വസ്തുക്കള്‍ അനുവദിക്കില്ലെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. ലബനോന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ വസ്തുക്കള്‍ക്ക് ബാഗേജില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് എയര്‍ലൈന്‍ ഈ അറിയിപ്പ് നല്‍കിയിരിക്കുന്നത്.
ബെയ്റൂത്ത് റഫിക് ഹരിരി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ നിരോധനം ബാധകമാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിരോധനം തുടരുമെന്നും ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി.