മസ്കത്ത് . ഒമാനിലെ അൽ മുധൈബിയിൽ ലുലു ഗ്രൂപ്പ് രാജ്യത്തെ 31-ാം ഹൈപ്പർ മാർക്കറ്റ് തുറന്നു. അൽ മുധൈബി ഗവർണർ : ഷെയ്ഖ് സൗദ് ബിൻ മുഹമ്മദ് ബിൻ സൗദ് അൽ ഹിനായി, ലൂലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂ സഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
40,000 ചതുരശ്രയടി വിസ്തീർണമുള്ള ഹൈപ്പർ മാർക്കറ്റിൽ പലചരക്ക്, പഴംപച്ചക്കറി, സൗന്ദര്യവർധക ഉൽപന്നങ്ങൾ, ഇല ക്ട്രോണിക്‌സ്, ഐടി സ്‌റ്റേഷനറി ഉൽപന്നങ്ങളുടെ വിപുല ശ്രേണി ഒരുക്കിയിട്ടുണ്ട്
2 വർഷത്തിനുള്ളിൽ 4 പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി ഒമാനിൽ തുറക്കുമെന്ന് യൂസഫലി പറഞ്ഞു. അടുത്ത വർഷം ആരംഭിക്കുന്ന ഖാസെൻ ഇക്കണോമിക് സിറ്റിയിൽ പഴങ്ങൾക്കും പച്ചക്കറികൾ ക്കും അത്യാധുനിക സംഭരണ, വിൽപന കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഒമാൻ ഡയറക്ടർ എ.വി. അനന്ത്, കെ.എ.ഷബീർ, ലുലു ഒമാൻ റീജനൽ ഡയറക്‌ടർ കെ. എ.ഷബീർ തുടങ്ങിയവർ പങ്കെടുത്തു