കരുനാഗപ്പള്ളി അസോസിയേഷൻ ഇരുപതാം വാർഷികവും ഓണാഘോഷവും

കരുനാഗപ്പള്ളിയിൽ ജന പങ്കാളിത്തത്തോടെ നടപ്പാക്കു ന്ന കരുണയുടെ ആസ്ഥാന മന്ദിരത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് സി.ആർ മഹേഷ് MLA അറിയിച്ചു.  

author-image
Anagha Rajeev
New Update
gulf onam

അജ്മാൻ : കരുനാഗപ്പള്ളി അസോസിയേഷൻ (കരുണ) ഇരുപതാം വാർഷികവും ഓണാഘോഷവും അജ്മാൻ മെട്രോപോളിറ്റൻ ഇൻ്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ കരുനാഗപ്പള്ളി സി.ആർ മഹേഷ് MLA  ഉദ്‌ഘാടനം ചെയ്‌തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കരുനാഗപ്പള്ളി അസോസിയേഷൻ നടത്തുന്ന പ്രവർത്തനം ശ്ലാഖനീയമാണെന്നും,  സർക്കാരിന് പോലും ചെയ്യാൻ കഴിയാത്ത പ്രവർത്തനങ്ങൾ പ്രാദേശികമായി നടപ്പാക്കിയ "കരുനാഗപ്പള്ളി അസോസിയേഷൻ" പ്രവാസി സംഘടനകൾക്ക് മാതൃകയാണെന്നും സി.ആർ മഹേഷ് MLA  പറഞ്ഞു.

കരുണയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അൻപത് ലക്ഷം രൂപയുടെ  പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി യു.എ.ഇ - ലെ പ്രമുഖ വ്യവസായിയും, സാമൂഹ്യ പ്രവർത്തകനുമായ നസീർ വെളിയിൽ ഒരു ഭവനം പ്രോജക്ടിലേക്ക് സ്പോൺസർ ചെയ്‌തു.    

gulf onam1   

കരുനാഗപ്പള്ളിയിൽ ജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കരുണയുടെ ആസ്ഥാന മന്ദിരത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് സി.ആർ മഹേഷ് MLA അറിയിച്ചു.  

പ്രസിഡണ്ട് എ ആർ സോമരാജൻ അധ്യക്ഷത വഹിച്ചു. നസീർ വെളിയിൽ, ഡോ. സായി ഗണേഷ്, ഡോ.  മജീദ്,  രക്ഷാധികാരി എച്ഛ് അഷറഫ്, ജനറൽ കൺവീനർ നിസാർ വെളിയിൽ, അബ്ദുൽ ഷജീർ, ജോസ് ജോർജ്, അബ്ദുൽ ഹക്കിം, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രെട്ടറി നജുമുദീൻ സ്വാഗതവും, ട്രഷറർ ചന്ദ്രസേനൻ നന്ദിയും പറഞ്ഞു.

തിരുവാതിര, മാജിക് ഷോ, ഗാനമേള തുടങ്ങിയ വിവിധ പരിപാടികളും, പ്രശസ്ത പിന്നണി ഗായകൻ അഭിജിത് കൊല്ലത്തിൻ്റെ ഗാനമേളയും ചടങ്ങിനോടനുബന്ധിച്ചു നടന്നു.

onam