ബഷീർ വടകര
യു എ ഇ : യുനൈറ്റ്ഡ് അറബ് എമിറേറ്റിൻ്റെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേസ് ഇന്ത്യയിലേക്കുള്ള ആദ്യമായി പറന്ന് വന്നതിൻ്റെ 20 വർഷം പിന്നിട്ട ശോഭനമായ ചരിത്രം ആഘോഷിക്കാൻ ഒരുങ്ങുകയാണ്.ഇത്തിഹാദ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനതാവളത്തിൽ പറന്നിറങ്ങിയത് 2004 ആദ്യമായി സെപ്തംബർ 26-ന്ആയിരുന്നു ,
ശേഷം 2004 ഡിസംബർ 1-ന് ന്യൂ ഡൽഹി ലും എത്തിഹാദിന്റെ ആഭ്യന്തര ഓപ്പറേഷൻ ആരംഭിച്ചു.
ശേഷം പിന്നീടുള്ള ദശകങ്ങളിൽ എത്തിഹാദിൻ്റെ പറക്കൽ താവളങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ചു.എത്തിഹാദ് എയർലൈൻസ് ഇന്ന് ഇന്ത്യയിലെ 11 ഗേറ്റ്‌വേകളിലേക്ക് പറന്നിറങ്ങുന്നുണ്ട്.അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് അധിക ഫ്ലൈറ്റ് ഫ്രീക്വൻസികൾ സഹിതം ഈ വർഷം അബുദാബിക്കും ഇന്ത്യയ്ക്കും ഇടയിലുള്ള സീറ്റ് കപ്പാസിറ്റികൾ കൂടുതൽ വിപുലീകരിച്ചിരിക്കുകയാണ്.
കഴിഞ്ഞ വേനൽക്കാലത്തെ അപേക്ഷിച്ച് എത്തിഹാദ് ഇപ്പോൾ ഇന്ത്യയിലേക്ക് ആഴ്ചയിൽ 50-ലധികം അധിക ഫ്ലൈറ്റുകൾ സർവീസ് നടത്തുന്നുണ്ട്,ആകാശങ്ങൾ താണ്ടിവന്ന നാൾ വഴിയിലെ നാഴികക്കല്ല് ആഘോഷിച്ചുകൊണ്ട് എത്തിഹാദ് എയർവേയ്‌സിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അൻ്റൊണാൾഡോ നെവ്‌സ് പറഞ്ഞത് ഇന്ത്യ ഇത്തിഹാദിന് തന്ത്രപരവും ആവേശകരവുമായ വിപണിയാണ് എന്നാണ്,
സർവ്വ സമ്പന്നമായ ഇന്ത്യയിലേക്ക് പറന്നതിൻ്റെ 20 വർഷം ആഘോഷിക്കുന്നതിൽ ഞങ്ങൾ അങ്ങേയറ്റം അഭിമാനിക്കുന്നു.
യുഎഇയുടെ തലസ്ഥാനമായ അബുദാബി വിമാനത്താവളത്തിൽ നിന്ന് 2004-ൽ പറക്കാൻ തുടങ്ങിയ ഞങ്ങൾ തദവസരത്തിൽ കൈവരിച്ച എട്ടാമത്തെ ലക്ഷ്യസ്ഥാനം ആയിരുന്നു അന്ന് ഇന്ത്യ , ഇന്ന് 80ലധികം ലക്ഷ്യങ്ങളിലേക്ക് എത്തിനിൽക്കുന്ന എത്തിഹാദ് 2030-ഓടെ 125 ലക്ഷ്യസ്ഥാനങ്ങൾ കയ്യടക്കാനുള്ള കാഴ്ചപ്പാടോടുകൂടി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു എന്ന് സിഇഒ അൻ്റാണാൾഡോ കൂട്ടിച്ചേർത്തു.
ലോകത്തെ അതിവേഗം വളരുന്ന വിമാന കമ്പനി എന്ന ഖ്യാതി നേടിയിട്ടുള്ള എത്തിഹാദ് എയർലൈൻസ് ലോകത്തിന്റെ 81 ഓളം ലക്ഷ്യസ്ഥാനങ്ങളിൽ യുഎഇയുടെ സ്വന്തം പതാക വാഹക വിമാനം ചിറക് വിടർത്തി പറന്ന് ഇറങ്ങുമ്പോൾ കേരളത്തിലും മൂന്ന് വിമാനത്താവളങ്ങളിൽ എത്തിഹാത് എത്തുന്നുണ്ട്.എത്തിഹാദ് എയർവെയ്സ് ഇന്ത്യയിൽ എത്തിയതിന്റെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ൽ 20 ശതമാനം ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.