കൊല്ലം പ്രവാസി അസോസിയേഷന്റെ ഓണാഘോഷം പൊന്നോണം 2024 ശ്രെദ്ധേയമായി

സ്റ്റാർ വിഷൻ ഇവെന്റ്‌സുമായി സഹകരിച്ചു സംഘടിപ്പിച്ച   പൊന്നോണം 2024 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അധാരി പാർക്കിൽ വച്ചു നടന്ന ആഘോഷ പരിപാടികൾ  കൊല്ലം,  ചാത്തന്നൂർ നിയോജക മണ്ഡലം എം . എൽ . എ ജയലാൽ  ഉത്ഘാടനം ചെയ്തു.

author-image
Anagha Rajeev
New Update
kollam pravasi association

ബഹ്‌റൈനിലെ  കൊല്ലം പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം, സ്റ്റാർ വിഷൻ ഇവെന്റ്‌സുമായി സഹകരിച്ചു സംഘടിപ്പിച്ച   പൊന്നോണം 2024 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അധാരി പാർക്കിൽ വച്ചു നടന്ന ആഘോഷ പരിപാടികൾ  കൊല്ലം,  ചാത്തന്നൂർ നിയോജക മണ്ഡലം എം . എൽ . എ ജയലാൽ  ഉത്ഘാടനം ചെയ്തു.

അസ്സോസിയേഷൻ്റെ പത്തു ഏരിയ കമ്മിറ്റികളും,  വനിതാ വിഭാഗം  പ്രവാസി ശ്രീയും പങ്കെടുത്ത നയന മനോഹരമായ ഘോഷയാത്ര ഓണാഘോഷത്തിന് മാറ്റ് കൂട്ടി. 1000  ൽ പരം പേർക്കുള്ള വിഭവ സമൃദ്ധമായ സദ്യ, ഈ വർഷത്തെ ഓണാഘോഷത്തിന് മികവേകി. കുട്ടികളുടെയും മുതിർന്നവരുടെയും  കലാ പരിപാടികൾ,  കേരള ശ്രീമാൻ - മലയാളി മങ്ക മത്സരം,  തിരുവാതിര,  സഹൃദയ  അവതരിപ്പിച്ച നാടൻ പാട്ടുകൾ എന്നിവ കൂടുതൽ ആവേശമാക്കി.

 കെ . പി . എ  പ്രസിഡന്റ് അനോജ് മാസ്റ്ററിന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു. യു . എ . ഇ യിലെ സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി മുഖ്യാഥിതിയായി പങ്കെടുത്തു.  ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ,  കൊല്ലം പ്രവാസി അസോസിയേഷൻ രക്ഷധികാരി  പ്രിൻസ് നടരാജൻ, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഐസിആർഎഫ് ചെയർമാൻ വി . കെ . തോമസ് ,  ഡോ.  പി . വി .  ചെറിയാൻ , സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിന് പൊന്നോണം 2024 ജനറൽ കൺവീനർ വി . എം .  പ്രമോദ് നന്ദി അറിയിച്ചു. ട്രെഷറർ മനോജ് ജമാൽ,  വൈ. പ്രസിഡന്റ്  കോയിവിള മുഹമ്മദ്,  സെക്രട്ടറിമാരായ  അനിൽ കുമാർ, രജീഷ് പട്ടാഴി , അസി. ട്രെഷറർ കൃഷ്ണകുമാർ  എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു ആശംസകൾ നേർന്നു.

gulf news