ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാൾ ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ്.
ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യന്റെ ജീവസന്ധരണത്തിനു കാർഷികവൃത്തി ഏറ്റം അത്യന്താപേക്ഷിതം ആണെന്നും, വിശുദ്ധ വേദപുസ്തകത്തിൽ ആദാമിന്റെ കാലം മുതൽ തന്നെ അതിന്റെ പ്രാധാന്യം എടുത്തു പറയുന്നതായി കാണാം എന്നും, കൃഷിയുടെയും കർഷകരുടെയും പ്രാധാന്യം പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കുവാനും അതോടൊപ്പം പരസ്പരം സ്നേഹവും സഹകരണവും വർദ്ധിപ്പിക്കുവാനും ആദ്യഫലപ്പെരുന്നാൾപോലെയുള്ള വിളവെടുപ്പുത്സവങ്ങൾ അഥവാ കൂട്ടായ്മകൾക്കു സാധിക്കണം, എന്നും ബഹുമാനപ്പെട്ട മന്ത്രി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു . ഇടവക വികാരി അഡ്വ. ഡോ. ഷാജി ജോർജ് കോർഎപ്പിസ്‌കോപ്പ അധ്യക്ഷം വഹിച്ചു.
ആശംസകൾ നേർന്നു കൊണ്ട് ചങ്ങനാശ്ശേരി എം എൽ എ അഡ്വ ജോബ് മൈക്കിൾ , പെരിന്തൽമണ്ണ എം എൽ എ. ശ്രീ നജീബ് കാന്തപുരം, കോന്നി എം എൽ എ. ജിനീഷ് കുമാർ, സഹവികാരി ഫാദർ. ജിജോ തോമസ് പുതുപ്പള്ളി, റവ. ജോൺ തുണ്ടിയിൽ കോർഎപ്പിസ്‌കോപ്പ, ഫാദർ മത്തായി OIC, ഇടവക ഭാരവാഹികളായ ട്രസ്റ്റി തോമസ് തരകൻ,സെക്രട്ടറി ബിനു മാത്യു , സഭാ മാനേജിങ് കമ്മറ്റി മെമ്പർ ജോൺ മത്തായി, ദൽഹി ഭദ്രാസന കൗൺസിൽ അംഗം മാത്യു വര്ഗീസ് , ജനറൽ കൺവീനർ പ്രസാദ് വർഗീസ്, ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ജിബി ജോയ് എന്നിവർ പ്രസംഗിച്ചു .
ഇടവകാംഗങ്ങൾ തയ്യാറാക്കിയ വിവിധ നാടൻ ഭക്ഷണങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഫുഡ് സ്റ്റാളുകൾ, ചെണ്ടമേളങ്ങൾ, വിവിധ ഗെയിംസുകൾ , ഗാനമേള, മിമിക്സ് എന്നിവ ഇതിന്റെ ഭാഗമായി നടത്തപ്പെട്ടു.
പ്രിൻസ് ഡാനിയേൽ
പബ്ലിസിറ്റി കൺവീനർ