ഇൻകാസ് അബുദാബി ഗാന്ധി ജയന്തി ആഘോഷം

അബുദാബി  മലയാളി സമാജത്തിൽ നടന്ന  ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് ഇൻകാസ് അബുദാബി പ്രസിഡണ്ട് എ.എം. അൻസാർ നേതൃത്വം നൽകി.

author-image
Anagha Rajeev
New Update
gandhi jayanthi

അബുദാബി: മഹാത്മാഗാന്ധിയുടെ 155 -ാം ജന്മദിനം‌ ഇൻകാസ് അബുദാബിയുടെ നേത്രത്വത്തിൽ സമുചിതമായി ആചരിച്ചു.അബുദാബി  മലയാളി സമാജത്തിൽ നടന്ന  ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് ഇൻകാസ് അബുദാബി പ്രസിഡണ്ട് എ.എം. അൻസാർ നേതൃത്വം നൽകി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ  ബി.യേശുശീലൻ, ബിജു,സലീം ചിറക്കൽ, നിബു സാം ഫിലിപ്, അഹദ് വെട്ടൂർ, ദശപുത്രൻ, സാബു അഗസ്റ്റിൻ, സുരേഷ്‌കുമാർ ടി. വി, രാജേഷ് മഠത്തിൽ, ഷാജികുമാർ, സുദിഷ് ബാജു അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു. ഇൻകാസ് ജനറൽ സെക്രട്ടറി നൗഷാദ് സ്വാഗതം ആശംസിച്ചു. ഷാജഹാൻ ഹൈതർ നന്ദിപറഞ്ഞു.    

ലോകത്തിന് മുന്നില്‍ അഹിംസയുടേയും സത്യാഗ്രഹത്തിൻ്റെയും പുതിയ പാത തുറന്നു കൊടുക്കുകയും, അഹിംസയിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി ഓരോ ഭാരതീയന്‍റെയും മനസുകളിൽ ഇന്നും ജീവിക്കുന്നുവെന്ന് ഇൻകാസ് അബുദാബി പ്രസിഡണ്ട് എ.എം. അൻസാർ പറഞ്ഞു.

gandhi jayanthi