യുഎഇയിൽ പുതുതായി ആരംഭിക്കുന്ന ഇത്തിഹാദ് റെയിൽവേ പദ്ധതിയുടെ ഭാഗമായുള്ള പാസഞ്ചർ ട്രെയിനുകളുടെ യാത്ര വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അബുദാബിയിൽ നിന്ന് കേവലം 57 മിനിറ്റ് കൊണ്ട് ഇത്തിഹാദ് റെയിൽ ദുബെയിലെത്തുമെന്ന ആവേശകരമായ വാർത്തയോടെ പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയ ദൈർഘ്യം പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതോടെ അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള 2 മണിക്കൂർ വേണമെന്നിരിക്കെ ഇത്തിഹാദ് റെയിൽ പാസഞ്ചർ യഥാർത്ഥ്യമാവുന്നതോടെ യാത്രാ സമയം വെറും 57 മിനിറ്റായി ചുരുങ്ങുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
യുഎയുടെ മൂന്ന് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പാസഞ്ചർ ട്രെയിനുകളുടെ യാത്രാപഥങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത് .
യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ നിന്ന് 240 കിലോമീറ്റർ ദൂരവ്യത്യസമുള്ള അൽ റുവൈസെലേക്ക് പ്രസ്തുത സ്റ്റേഷനിൽ നിന്ന് കേവലം 70 മിനുറ്റ് കൊണ്ട് എത്തിച്ചേരാവുന്ന വേഗതയിലാവും ഇത്തിഹാദ് ട്രെയിനിൻ്റെ വേഗത ക്രമീകരിക്കപ്പെടുക, അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള യാത്രാ ദൂരവും 105 മിനിറ്റ് മാത്രമായി ലഘൂകരിക്കപ്പെടുന്നുണ്ട് .
മെഡിലീസ്റ്റിൻ്റെ ചരിത്രത്തിൽ തന്നെ ഇടം പിടിക്കുന്ന ഇത്തിഹാദ് റെയിൽവേയുടെ ഈ ചരിത്ര പദ്ധതി 2021 ഡിസംബറിൽ ആയിരുന്നു തുടക്കം കുറിച്ചത്. നിർദ്ദിഷ്ട പദ്ധതിയുടെ പൂർത്തീകരണത്തിന്
5000 കോടി ദിർഹം ചിലവ് വരുമെന്നാണ് കണക്കാക്കപ്പെട്ടത്.
പ്രസ്തുത ഇത്തിഹാദ് റെയിൽവേ പാസഞ്ചർ പദ്ധതി പൂർത്തീകരിക്കപ്പെട്ടാൽ പ്രതിവർഷം 3.65 ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
റുവൈസ്, അൽ മിർഫ, ഷാർജ, അൽ ദൈദ്, അബുദാബി, ദുബായ് എന്നിവയുൾപ്പെടെ അൽ സില മുതൽ ഫുജൈറ വരെ വ്യാപിച്ചുകിടക്കുന്ന യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ഈ ഹൈടെക് സ്മാർട്ട് പാസഞ്ചർ റെയിൽ സർവീസ് ബന്ധിപ്പിക്കും.
പാസഞ്ചർ സ്റ്റേഷനുകളുടെ രണ്ട് സ്ഥലങ്ങൾ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തേത് ഫുജൈറയിലെ സകംകാമിലും രണ്ടാമത്തേത് ഷാർജയിലെ യൂണിവേഴ്സിറ്റിയിലുമാണ്.
തന്ത്രപ്രധാനമായ സ്ഥലങ്ങൾ മുഴുവനും സംയോജിപ്പിച്ച് കൊണ്ടുള്ള വിശാലമായ ഒരു ട്രെയിൻ യാത്രയാണ് ഇത്തിഹാദ് റെയിൽവേ പൂർണ്ണമായും സജ്ജമാവുന്നതോടെ ഭാവിയിൽ ലക്ഷ്യമിടുന്നത്.
വിദ്യാർത്ഥികൾക്കും
ജോലിക്കാർക്കും ബിസിനസുകാർക്കും വിനോദ സഞ്ചാരത്തിനെത്തുന്ന ടൂറിസ്റ്റ്കൾക്കും പാസഞ്ചർ ട്രയിൻ വഴി രാജ്യത്തുടനീളം സഞ്ചരിക്കാൻ കഴിയുന്നതോടൊപ്പം വ്യവസായിക ആവശ്യത്തിനുള്ള ചരക്കു നീക്കവും പ്രസ്തുത പദ്ധതി വഴി കൂടുതൻ എളുപ്പമാവും.
ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് അനുദിനം വളരുന്ന യുഎഇയുടെ സാമ്പത്തിക മേഖലയ്ക്ക് ഇത്തിഹാദ് റെയിൽ പദ്ധതി വലിയ ഊർജ്ജവും പ്രോത്സാഹനവുമായിത്തീരുമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു.
രാജ്യത്തോടും യുഎഇയിൽ വസിക്കുന്ന ജനങ്ങളോടും വലിയതോതിൽ മമത കാണിക്കുന്ന യുണൈറ്റഡ് അറബ് എമിറേറ്റ് ലോകത്തിന്റെ മുമ്പിൽ അടിസ്ഥാന സൗകര്യ മികവിലൂടെ വിസ്മയകരമായ മാതൃക തന്നെ സൃഷ്ടിക്കുകയാണ്.
ബഷീർ വടകര