ഡോ. തുമ്പെ മൊയ്തീന് കർണാടക സർക്കാർ രാജ്യോത്സവ അവാർഡ് നൽകി ആദരിച്ചു.

കർണാടക സർക്കാർ നൽകിയ രാജ്യോത്സവ അവാർഡ് ബഹുമതിയാണെന്നും, സർക്കാരിൻ്റെ അംഗീകാരത്തിന് നന്ദിയും സന്തോഷവുമുണ്ടെന്ന് ഡോ. തുമ്പെ മൊയ്തീൻ പറഞ്ഞു.  

author-image
Anagha Rajeev
New Update
karnataka gvt

യഎഇ: ഗൾഫിലെ മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗവേഷണം, വ്യവസായം, സാഹിത്യം, ശാസ്ത്രം, കായികം, കല, സാമൂഹിക സുവനം തുടങ്ങിയ മേഖലകളിൽ  ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഡോ. തുമ്പെ മൊയ്തീന് കർണാടക സർക്കാർ രാജ്യോത്സവ അവാർഡ് നൽകി ആദരിച്ചു.

കർണാടക സംസ്ഥാനത്തെ മംഗളൂരുവിൽ നിന്നും യുഎഇയിൽ എത്തിയ തുമ്പെ മൊയ്തീൻ 1997-ൽ ആരംഭിച്ച   "തുമ്പെ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിയ്ക്കുന്ന ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി" ഗൾഫിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിയ്ക്കുന്ന പ്രമുഖ സ്ഥാപനമാണ്.   

കർണാടക സർക്കാർ നൽകിയ രാജ്യോത്സവ അവാർഡ് ബഹുമതിയാണെന്നും, സർക്കാരിൻ്റെ അംഗീകാരത്തിന് നന്ദിയും സന്തോഷവുമുണ്ടെന്ന് ഡോ. തുമ്പെ മൊയ്തീൻ പറഞ്ഞു.  ഈ ബഹുമതി കമ്മ്യൂണിറ്റി സേവനത്തോടുള്ള എൻ്റെ പ്രതിബദ്ധത സ്ഥിരീകരിക്കുന്നതും, ഉയർന്ന നിലവാരമുള്ള മെഡിക്കൽ പ്രൊഫഷണലുകളെ പരിശീലിപ്പിയ്ക്കുന്നതിനും, സാമൂഹ്യ പ്രതിബദ്ധതയോടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സേവനം നൽകുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിൽ നിന്നുള്ള മികച്ച എൻആർഐ എന്ന നിലയിൽ, ഡോ. മൊയ്തീൻ്റെ പ്രചോദനാത്മകമായ യാത്ര 1998-ൽ അജ്മാനിൽ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിന് അവസരമേകി. യു.എ.ഇ.യുടെ ആരോഗ്യ പരിപാലന തൊഴിലാളികളിൽ ഏകദേശം 60% ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയവരാണ്. രാജ്യത്തെ മികച്ച സ്വകാര്യ മെഡിക്കൽ സ്ഥാപനമാണിത്.

ഡോ. മൊയ്തീൻ്റെ നേതൃത്വത്തിൽ, യുണൈറ്റഡ് അറബ് എമിറേറ്റിലെ സ്വകാര്യ അക്കാദമിക് ഹോസ്പിറ്റലുകളുടെ ഏറ്റവും വലിയ ശൃംഖല ഉൾപ്പെടെ 26 വ്യത്യസ്‌ത മേഖലകളിലേക്ക് തുംബെ ഗ്രൂപ്പ് പ്രവർത്തനം വിപുലമാക്കി.  102 രാജ്യങ്ങളിൽ നിന്നും  5,000-ലധികം വിദ്യാർത്ഥികൾ ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും പഠനം പൂർത്തിയാക്കി. 11 ദശലക്ഷത്തിലധികം രോഗികൾക്ക് സേവനം നൽകി. ഏഴ് എമിറേറ്റുകളിലായി 110-ലധികം സേവന കേന്ദങ്ങൾ, പ്രമുഖ അന്താരാഷ്ട്ര സർവ്വകലാശാലകളുമായി സഹകരണം, എ ഐ പരിശീലന മേഖലയിൽ ആരംഭിച്ച തുംബെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഐ ഇതെല്ലാം തുമ്പെ ഗ്രൂപ്പിൻ്റെ വളർച്ചയുടെ പടവുകളാണ്.  

വിഷൻ 2028 -ൻ്റെ ഭാഗമായി  സൗദി അറേബ്യ, ഈജിപ്ത്, തുടങ്ങിയ  ജിസിസി രാജ്യങ്ങളിൽ തുമ്പെ ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങൾ വിപുലമാക്കും. ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ  പുതിയ ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിയ്ക്കും.

2024-ൽ മംഗലാപുരം സർവ്വകലാശാലയിൽ നിന്നുള്ള ഓണററി ഡോക്ടറേറ്റ്, 2022-ൽ മൈസൂർ മഹാരാജാവിൽ നിന്നുള്ള 'വിശ്വ മാന്യ' പുരസ്‌കാരം എന്നീ നിരവധി അംഗീകാരങ്ങൾ ഡോ. മൊയ്തീന് ലഭിച്ചിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള  മികച്ച എൻആർഐ വ്യവസായി എന്ന നിലയിൽ  "കർണാടക രത്‌ന അവാർഡും" ലഭിച്ചിട്ടുണ്ട്.

karnataka