ദുബായ്:- ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്,യുഎഇ അലുംനിയും അക്കാഫ് അസോസിയേഷനും ഹരിതം ബുക്‌സുമായി ചേർന്നിറക്കിയ 'മഞ്ഞുത്തുള്ളികൾ' എന്ന പുസ്തകത്തിൻറെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രശസ്‌ത സാഹിത്യകാരനും ഐക്യരാഷ്ട്ര സഭ 'കോംബാറ്റ് ഡെസേർട്ടിഫിക്കേഷൻ' ഡയറക്റ്ററായ,ഡോ.മുരളി തുമ്മാരുകുടി നിർവഹിച്ചു.ചടങ്ങിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങമായ ഷിബിൻ ജലീൽ പുസ്തകം ഏറ്റുവാങ്ങി.
എഡിറ്റർ ഫവാസ് മുഹമ്മദലി,വിപിൻ വർഗീസ്,സൂരജ് ഷാ,സമീർ ബാബു, റോസ് മേരി, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ്, സെക്രട്ടറി ദീപു എ.എസ്,ട്രഷറർ നൗഷാദ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.