പുസ്തക പ്രകാശനം

സാമൂരിൻസ് ഗുരുവായൂരപ്പൻ കോളേജ് അലുംമ്നി അസോസിയേഷൻ യു.എ.ഇ. ചാപ്റ്റർ, അക്കാഫ് അസോസിയേഷൻ്റെ 'എന്റെ കലാലയം' ബുക്ക് സീരിസിൽ ഹരിതം ബുക്സുമായി ചേർന്ന് പ്രസിദ്ധീകരിക്കുന്ന 'ബോധിവൃക്ഷത്തണലിൽ' എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, യു എൻ പരിസ്ഥിതി വിഭാഗത്തിലെ മുൻ ദുരന്തനിവാരണ തലവനുമായ മുരളി തുമ്മാരുകുടി പ്രകാശനം ചെയ്തു

author-image
Rajesh T L
New Update
rr

ഷാർജ: സാമൂരിൻസ് ഗുരുവായൂരപ്പൻ കോളേജ് അലുംമ്നി അസോസിയേഷൻ യു.എ.ഇ. ചാപ്റ്റർ, അക്കാഫ് അസോസിയേഷൻ്റെ 'എന്റെ കലാലയം' ബുക്ക് സീരിസിൽ ഹരിതം ബുക്സുമായി ചേർന്ന് പ്രസിദ്ധീകരിക്കുന്ന 'ബോധിവൃക്ഷത്തണലിൽ' എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും,യു എൻ പരിസ്ഥിതി വിഭാഗത്തിലെ മുൻ ദുരന്തനിവാരണ തലവനുമായ
മുരളി തുമ്മാരുകുടി പ്രകാശനം ചെയ്തു.പല കാലഘട്ടങ്ങളിലായി കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിച്ചിറങ്ങിയവരുടെ അനുഭവകഥകളും ഓർമ്മക്കുറിപ്പുകളും കോർത്തിണക്കി പുസ്തകരൂപത്തിലാക്കിയത് എഡിറ്റർമാരായ അരുൺ പി ടി, നിഷ രത്നമ്മ എന്നിവർ ചേർന്നാണ്. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ്, വൈസ് പ്രസിഡൻ്റ് വെങ്കട് മോഹൻ, സെക്രട്ടറി ദീപു, ട്രഷറർ നൗഷാദ്, ബോർഡ് മെമ്പർ ഷൈൻ ചന്ദ്രസേനൻ എഴുത്തുകാരായ ഷീല പോൾ, ബഷീർ നെല്ലിയോട്ട്, ഗുരുവായൂരപ്പൻ കോളേജ് അസോസിയേഷൻ പ്രസിഡൻ്റ് യഷ്പാൽ കൃഷ്ണൻ, സെക്രട്ടറി ജുമീഷ് മാധവൻ, ട്രഷറർ വിജിത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

book release