കറുകുറ്റി എസ്. സി. എം. എസ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ യു. എ. ഇ - ലെ പൂർവ്വവിദ്യാർത്ഥി സംഘടന, അസറ്റ് യു എ ഇ സംഘടിപ്പിച്ച ഇന്റർ കോളേജിയേറ്റ് ബാഡ്മിന്റൺ ചാംപ്യൻഷിപ്, അസറ്റ് ഫെതേർസ് 2024 മികച്ച പങ്കാളിത്തം കൊണ്ടും വാശിയേറിയ മത്സരങ്ങൾ കൊണ്ടും ശ്രദ്ധേയമായി.
സെപ്റ്റംബർ 22, ഞായറാഴ്ച, ദുബായ്, അൽ ക്വിസൈസിലെ മാസ്റ്റേഴ്സ് അക്കാദമി (ആപ്പിൾ ഇന്റർനാഷണൽ സ്കൂൾ) യിൽ വച്ച് നടത്തപ്പെട്ട മത്സരം കാണുവാൻ വിവിധ അലുംനികളിൽ നന്നായി ഇരുന്നൂറ്റമ്പതോളം കാണികൾ എത്തിയിരുന്നു. ഉച്ചക്ക് 2 മണിക്ക് രണ്ടു വിഭാഗങ്ങളിലായി ആരംഭിച്ച മത്സരം രാത്രി 10 മണി വരെ നീണ്ടു. മത്സര ത്തിൽ താഴെ പറയുന്നവർ വിജയികളായി.
മെൻസ് ക്ലാസിക് ഡബിൾസ്
ഒന്നാം സ്ഥാനം - സൂരജ്, വിഷ്ണു (എം എസ് എം കോളേജ്, കായംകുളം)
രണ്ടാം സ്ഥാനം - ആസിഫ്, സിനോയ് (സെന്റ് ഡൊമിനിക് കോളേജ്, കാഞ്ഞിരപ്പള്ളി)
മൂന്നാം സ്ഥാനം - അൻവർ, ഗോപകുമാർ (എസ് എൻ ജി എസ് കോളേജ്, പട്ടാമ്പി)
നാലാം സ്ഥാനം - മർഷബ്, സനീർ (ബ്രണ്ണൻ കോളേജ്, തലശ്ശേരി)
മെൻസ് വെറ്ററൻസ് ഡബിൾസ്
ഒന്നാം സ്ഥാനം - അൻവർ, അലി ഹസ്സൻ (എസ് എൻ ജി എസ് കോളേജ്, പട്ടാമ്പി)
രണ്ടാം സ്ഥാനം - ഫിലിപ്പ്, സുനിൽ (സെന്റ് അലോഷ്യസ് കോളേജ്, എടത്വ)
മൂന്നാം സ്ഥാനം - ഷക്കീൽ, ഷക്കീൽ സൂപ്പിക്കട (സർ സയ്യദ് കോളേജ്, തളിപ്പറമ്പ്)
നാലാം സ്ഥാനം - നഫ്‌സൽ, ഷിനാജ് (ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ). അസറ്റ് പ്രസിഡന്റ് ഡിജോ, സെക്രട്ടറി ജാബിർ, വൈസ് പ്രസിഡന്റ് നാഷിയ, കൺവീനർ രാഹുൽ, ജോയിന്റ് കൺവീനർമാരായ റാം, ആദിൽ, മുൻ പ്രസിഡന്റ് ആന്റണി ജോസ് എന്നിവർ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു