യുഎ ഇ: 43മത്തെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ലോകത്തിന്റെ അക്ഷരനഗരിയായ ഷാര്‍ജയില്‍ നവംബര്‍ 6 ന് വര്‍ണ്ണാഭമായ തുടക്കം. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും പ്രമുഖ ഗ്രന്ഥകാരനുമായ ഷാര്‍ജ ഭരണാധികാരി ബഹുമാന്യനായ ഷേയ്ക്ക് ഡോ. സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. അറബി ഭാഷ ശാസ്ത്രവും സാഹിത്യവും, ചരിത്രവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിസ്സീമമായ പങ്ക് നിര്‍വഹിച്ചിട്ടുണ്ട് എന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ഷാര്‍ജ ഭരണാധികാരി ഷേക്ക് കാസിമി അഭിപ്രായപ്പെട്ടു, തുടര്‍ന്നും പുതിയ യുഗത്തില്‍ അറിവ് വികസിപ്പിക്കുന്നതിനും സാംസ്‌കാരിക അവബോധം പ്രചരിപ്പിക്കുന്നതിനും ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജനങ്ങളുടെ മനസ്സാക്ഷിയില്‍ വേരൂന്നിയ എല്ലാ മഹത്തായ മൂല്യങ്ങളും ഒരു പുസ്തകത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്ന്' ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ഷെയ്ഖ ബോദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി അഭിപ്രായപ്പെട്ടു. മൊറോക്കോ ആണ് ഈ പ്രാവശ്യത്തെ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെ അതിഥി രാജ്യമായി പങ്കെടുത്തത്.
ബുക്ക് ഫെയര്‍ സംഘാടക സമിതി ചെയര്‍മാന്‍ അല്‍ അമേരി ,ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് ചെയര്‍മാന്‍ ഷെയ്ഖ് സലേം ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ഖാസിമി, സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഇസാം ബിന്‍ സഖര്‍ അല്‍ ഖാസിമി, ഷെയ്ഖ് മാജിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി,സാംസ്‌കാരിക യുവജന മന്ത്രി ഷെയ്ഖ് സലേം ബിന്‍ ഖാലിദ് അല്‍ ഖാസിമി,അടക്കം ഒട്ടേറെ അറബ് പ്രമുഖരും സന്നിഹിതരായിരുന്നു..
ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഷെയ്ഖ നവര്‍ അല്‍ ഖാസിമിയടക്കം ഉന്നത ഉദ്യോഗസ്ഥരും, ബുദ്ധിജീവികളും എഴുത്തുകാരും സംസ്‌കാരിക നായകന്മാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 112 ഓളം രാജ്യങ്ങളില്‍ നിന്നുള്ള 2,520 പ്രസസാധകരുടെയും 400 ഓളം രചയിതാക്കളുടെയും പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങള്‍ വ്യത്യസ്ഥ വേദികളില്‍ നടക്കും. ലക്ഷത്തോളം പുസ്തകങ്ങള്‍ എത്തുന്ന അപൂര്‍വ്വ സംഗമ വേദിയെന്ന ബഹുമതി ഇത്തവണത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സാക്ഷ്യപ്പെടുത്തും. 'നാം ഒരു പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു'എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ചാണ് 2024 ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ കൊടി ഉയര്‍ന്നത്.
ഓരോ സമൂഹത്തിന്റെയും സാര്‍ത്ഥകമായ യാത്രാപഥങ്ങളില്‍ വഴികാട്ടിയായി പാഥേയമായും മുന്നിലുണ്ടായത് പുസ്തകങ്ങള്‍ തന്നെയാണ് . മാനവ സമൂഹത്തിന്റെ വ്യക്തിഗതമായ എല്ലാം വളര്‍ച്ചയ്ക്കും സാംസ്‌കാരിക ഉന്നമനത്തിനും നിദാനമാകുന്ന പഠനവും പരിശീലനവുല്ലാം പുസ്തകത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. പുസ്തകങ്ങള്‍ അനന്തമായ ആകാശ സമാനം അറിവിലേക്കും ഗ്രാഹ്യത്തിലേക്കും ഒരു മഹത്തായ കവാടമായി വര്‍ത്തിക്കുന്നു. വിവരങ്ങള്‍ സമൃദ്ധമല്ലാതിരുന്ന ഇരുളാര്‍ന്ന കാലഘട്ടത്തില്‍ വ്യക്തിയുടെ പ്രബുദ്ധതയെയും നൈതികതയെയു പരിപോഷണം നല്‍കി സമൂഹത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്ക് ഉപാധിയായി മാറിയത് പരിശുദ്ധ ദൈവവചനങ്ങള്‍ അടക്കമുള്ള പുസ്തകങ്ങളാണ്. പുസ്തക സംബന്ധിയായ എല്ലാ നിലപാടുകളും മനുഷ്യനെ സംസ്‌കരിക്കുന്ന വിഷയമായതിനാല്‍ പ്രവര്‍ത്തനങ്ങളും മാനവികതക്കും സംസ്‌കാരികമായ നവോത്ഥാനത്തിനും പിന്തുണ നല്‍കുന്നു എന്നതുകൊണ്ട് തന്നെ ഏ റ്റവും മഹത്തായ ദിനങ്ങളാണ് ഷാര്‍ജ പുസ്തകോത്സവം ലോകത്തിന് സമ്മാനിക്കുന്നത്. '
'ഉത്സവ വേദിയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അനുയോജ്യമായ 600 ശില്പശാലകള്‍, 108 രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ കലാസാംസ്‌കാരിക പരിപാടികള്‍,13 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന തല്‍സമയ പാചക സെഷനുകളടക്കം വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ പ്രത്യേകം സഞ്ജീകരിക്കപ്പെട്ട വേദികളില്‍ നടക്കും. ലോകത്തിലെ ഒട്ടെറെ കലാസാംസ്‌കാരിക പ്രതിഭകളും പുസ്തകത്തെ സ്‌നേഹിക്കുന്നവരും അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
460 സാംസ്‌കാരിക പരിപാടികളും ഒട്ടനവധി ശില്പശാലകളും വിവിധ രാജ്യങ്ങളുടെ പൈതൃക കലാ വിരുന്നുകളും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. സംഗീത സംവിധായകന്‍ ഇളയരാജ, കവി റഫീഖ് അഹമ്മദ്, തമിഴ്നാട് ഐ ടി മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന്‍, എഴുത്തുകാരായ ബി ജയമോഹന്‍, ചേതന്‍ ഭഗത്, അഖില്‍ പി ധര്‍മജന്‍, അവതാരക അശ്വതി ശ്രീകാന്ത്, കവി പി.പി രാമചന്ദ്രന്‍, സഞ്ചാരിയും പാചക വിദഗ്ദ്ധയുമായ ഷെനാസ് ട്രഷറിവാല, പുരാവസ്തു ഗവേഷകരായ ദേവിക കരിയപ്പ, റാണ സഫ്വി എന്നിവര്‍ ഇന്ത്യയില്‍ നിന്നെത്തും.
അറബി ഗ്രന്ഥകാരനും എഴുത്തുകാരനുമായ ഡോക്ടര്‍ അമാനുള്ള വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങള്‍ എന്ന മോട്ടിവേഷണല്‍ പുസ്തകത്തിന്റെ അറബ് മൊഴിമാറ്റം ചെയ്ത പുസ്തകത്തിന്റെ പ്രകാശനവും നടക്കും. പ്രമുഖ എഴുത്തുകാരനായ ഖാലിദ് ബക്കറിന്റെ ' ആവാരാഹും' ഹിമ സാറാ ജോസഫിന്റെ ' മഴപക്ഷി ' എന്ന ചെറുകഥ,യുഎഇയിലെ പ്രസിദ്ധ മലയാളി കരാട്ടെ മാസ്റ്റര്‍ ആയ പ്രിന്‍സ് ഹംസയുടെ ' ദ ഫസ്റ്റ് ബോണ്‍ ' എന്ന പുസ്തകം യു എ ഇ മലയാളി വിദ്യാര്‍ത്ഥിനിയുമായ സനാരി സുഹാ ഷബീറിന്റെ റെജിന്‍ ഓഫ് ഇന്‍സാനിറ്റി എന്ന് നോവലലടക്കം ഒട്ടെറെ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങള്‍ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും.
1982 ലാണ് എഴുത്തിനെയും വായനയെയും ഏറെ സ്‌നേഹിക്കുന്ന പ്രമുഖ ഗ്രന്ഥകാരന്‍ കൂടിയായിട്ടുള്ള ഷാര്‍ജ ഭരണാധിപനായ ഡോ: ഷെയ്ക്ക് സുല്‍ത്താല്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഈ ഒര് പുസ്തക വസന്തോത്സവത്തിന് തുടക്കം കുറിച്ചത്. അധുനിക ലോകത്ത് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് കണ്ണുരുട്ടുന്ന ഭരണാധിപന്മാര്‍ക്കിടയില്‍ പുസ്തകങ്ങള്‍ കൊണ്ട് മാനവികതയിലെ സര്‍ഗ്ഗ സമഭാവനയെ തേനൂട്ടുന്ന ഡോ:സുല്‍ത്താന്‍ അല്‍ ഖാസിമി ലോകത്തിന്റെ മുന്‍പില്‍ മഹാമാതൃകയും വിസ്മയവുമായി മാറുകയാണ്.
-ബഷീർ വടകര