കൽപ്പറ്റ:ചുണ്ടേൽ ആനപ്പാറ എസ്റ്റേറ്റിൽ കടുവകളുടെ സാനിധ്യം. ആനപ്പാറ ഡിവിഷനിൽ വനം വകുപ്പ് ക്യാമ്പ് തുറന്നു. എസ്റ്റേറ്റിലുണ്ടായിരുന്ന ക്യാമറകളിലാണ് കടുവകളുടെ ചിത്രം പതിഞ്ഞത്.ഈ കടുവകളാണ് ചുണ്ടേലുള്ള മൂന്നു പശുക്കളെ കൊന്നതെന്ന് വനം വകുപ്പ് കരുതുന്നു.എന്നാൽ ഇത് പൂർണമായും സ്ഥിതീകരിച്ചിട്ടില്ല.കുറച്ചു ദിവസങ്ങളായി ആനപ്പാറയിലെ നാട്ടുകാർ കടുവ സാന്നിധ്യത്തിന്റെ ആശങ്കയിലാണ്.ചൊവ്വ രാത്രി നേരത്തെ കൊന്ന പശുവിന്റെ ബാക്കി ഭാഗവും കൂടി കടുവ ഭക്ഷിച്ചു.
എസ്റ്റേറ്റിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ നിരീക്ഷിച്ച് കടുവകളെ പിടികൂടാൻ വനംവകുപ്പ് ക്യാമ്പ് ആരംഭിച്ചു.ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് തുടക്കത്തിൽ വനംവകുപ്പ് നാട്ടുകാരോട് പറഞ്ഞത്. എന്നാൽ ക്യാമറയിലെ കടുവയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശവാസികൾ അസ്വസ്ഥതരാണ്.