ആഗോളതലത്തിൽ ഏറ്റവും കൂടിയ താപനില അനുഭവപ്പെട്ടത് ഏപ്രിലിൽ; റിപ്പോർട്ട്

സമുദ്രോപരിതല താപനിലയുടെയും ആഗോള വായുവിന്റെയും ശരാശരിക്കും മുകളിലാണ് ഏപ്രിലിൽ അനുഭവപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.

author-image
Greeshma Rakesh
Updated On
New Update
heat

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ആഗോളതലത്തിൽ  ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് ഏപ്രിലിലെന്ന് റിപ്പോർട്ട്.യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ റിപ്പോർട്ടിലാണഅ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.സമുദ്രോപരിതല താപനിലയുടെയും ആഗോള വായുവിന്റെയും ശരാശരിക്കും മുകളിലാണ് ഏപ്രിലിൽ അനുഭവപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.

താപനില വർധിപ്പിക്കുന്ന എൽനിനോ പ്രതിഭാസം ദുർബലമായിരുന്നിട്ടും അസാധാരണമായ ചൂടാണ് കഴിഞ്ഞമാസം അനുഭവപ്പെട്ടതെന്ന് യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം വ്യക്തമാക്കി.ഉയർന്ന താപനിലയും ഉഷ്ണതരംഗവും മാത്രമല്ല, കനത്ത മഴയും പ്രളയവും കാരണം വ്യത്യസ്തമായ കാലാവസ്ഥയായിരുന്നു ഏപ്രിൽ മായത്തിൽ എന്നാണ് റിപ്പേർട്ട് സൂചിപ്പിക്കുന്നത്.

മാത്രമല്ല കഴിഞ്ഞ വർഷം ജൂൺ മുതലുള്ള എല്ലാ മാസവും റെക്കോഡ് ചൂടാണ് അനുഭവപ്പെടുന്നതെന്നും റിപ്പോർട്ട് പറയുന്നു.ഏപ്രിലിൽ അനുഭവപ്പെട്ടത് 1.58 ഡിഗ്രി സെൽഷ്യസ് ചൂടാണ്.വ്യാവസായിക കാലഘട്ടത്തിനു മുൻപുള്ള 1850-1900 വർഷങ്ങളിലുണ്ടായതിനെക്കാൾ ചൂടാണിത്.എന്നാൽ സമാനമായ താപനില 2015-16 വർഷങ്ങളിലും രേഖപ്പെടുത്തിയിരുന്നു. 1991-2020 കാലഘട്ടത്തേക്കാൾ 0.67 ഡിഗ്രി സെൽഷ്യസും 2016 ഏപ്രിലിനേക്കാൾ 0.14 ഡിഗ്രി സെൽഷ്യസും ഈ ഏപ്രിലിൽ കൂടിയിട്ടുണ്ട്.

കഴിഞ്ഞ 12 മാസത്തെ ശരാശരി താപനില വ്യവസായിക കാലഘട്ടത്തിനു മുൻപുള്ള വർഷങ്ങളിലേക്കാൾ 1.6 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. ആഗോളതാപനം പരിമിതപ്പെടുത്തുന്നതിനുള്ള 1.5ഡിഗ്രി സെൽഷ്യസ് എന്ന ലക്ഷ്യത്തെ മുൻനിർത്തി 2015ലെ പാരീസ് ഉടമ്പടിയെയാണ് ഇത് മറികടന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

 ഇപ്പോൾ നാം അനുഭവിക്കുന്ന ആഗോള താപനില എത്രത്തോളം അസാധാരണമാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കോപ്പർനിക്കസിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ജൂലിയൻ നിക്കോളസ് പറഞ്ഞു. ഈ വർഷം റെക്കോർഡ് താപനില ഉണ്ടാകുമെന്ന് നേരത്തെ തന്നെ ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് ചെയ്തിരുന്നു.

യൂറോപ്പിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട രണ്ടാമത്തെ ഏപ്രിൽ കൂടിയായിരുന്നു കഴിഞ്ഞ മാസം. കുറച്ച് ആഴ്ചകളായി ഇന്ത്യ മുതൽ വിയറ്റ്‌നാം വരെയുള്ള ഏഷ്യൽ രാജ്യങ്ങളിൽ കടുത്ത ഉഷ്ണതരംഗമാണ് രേഖപ്പെടുത്തിയത്.

 എന്നാൽ തെക്കൻ ബ്രസീലാകട്ടെ വെള്ളപ്പൊക്കത്തിലാണ് ബുദ്ധിമുട്ടിയത്. കനത്ത മഴയെത്തുടർന്ന് വടക്കേ അമേരിക്ക, പശ്ചിമേഷ്യ, ഗൾഫ് രാജ്യങ്ങളിൽ പ്രളയവും റിപ്പോർട്ട് ചെയ്തു. കിഴക്കൻ ഓസ്‌ട്രേലിയയിലും കനത്ത മഴയാണ് ഇക്കുറി അനുഭവപ്പെട്ടത്.

പ്രകൃതിദത്തമായ എൻനിനോ പ്രതിഭാസം പസഫിക് സമുദ്രത്തെ ചൂടാക്കുകയും ആഗോള താപനില വർധിപ്പിക്കുകയും ചെയ്യുന്നു. എൽനിനോ പ്രതിഭാസം ഈ വർഷം ആദ്യം കൂടുതലായിരുന്നെങ്കിലും ഏപ്രിലിൽ സാധാരണ നിലയിലേക്കെത്തിയിരുന്നു. എന്നിരുന്നാലും ഏപ്രിലിൽ സമുദ്രോപരിതല താപനില കൂടുതൽ തന്നെയായിരുന്നു.

സമുദ്രത്തിലുണ്ടാകുന്ന കൂടിയ ചൂട് സമുദ്ര ജീവികളുടെ ജീവനും ഭീഷണിയാകുന്നുണ്ട്. എൽനിനോയിൽ വർഷത്തിന്റെ രണ്ടാം പാതിയിൽ മാറ്റങ്ങൾ കാണാൻ സാധിക്കുമെന്നും ഇത് ആഗോളതാപനിലയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. പക്ഷേ സ്ഥിതിഗതികൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നാണ് നിക്കോളസ് അഭിപ്രായപ്പെടുന്നത്.

 

heat temperature hike Heat Waves