കനത്ത നാശം വിതച്ച് ഡാന ചുഴലിക്കാറ്റ്; മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത

ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത നാശം വിതച്ച് ഡാന ചുഴലിക്കാറ്റ്. വ്യാഴാഴ്ച അര്‍ദ്ധ രാത്രിയില്‍ ഒഡീഷയിലെ ഭിദര്‍ക്കാനിയ്ക്കും ധര്‍മയ്ക്കും ഇടയിലാണ് ഡാന കരതൊട്ടത്.കരതൊടുമ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വരെയായിരുന്നു.

author-image
Rajesh T L
New Update
dana

ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത നാശം വിതച്ച് ഡാന ചുഴലിക്കാറ്റ്. വ്യാഴാഴ്ച അര്‍ദ്ധ രാത്രിയില്‍ ഒഡീഷയിലെ ഭിദര്‍ക്കാനിയ്ക്കും ധര്‍മയ്ക്കും ഇടയിലാണ് ഡാന കരതൊട്ടത്. കരതൊടുമ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വരെയായിരുന്നു. 

ഒഡീഷയിലെ ഭദ്രക്, കേന്ദ്രപാറ, ബാലസോര്‍, ജഗദ്‌സിംഗ്പുര്‍ ജില്ലകളില്‍ കനത്ത മഴയും കൊടുങ്കാറ്റും ഡാന വിതച്ചു. മരങ്ങള്‍ കടപുഴകി, വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. സംസ്ഥാനത്തെ 16 ജില്ലകളില്‍ മിന്നല്‍ പ്രളയ സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ അതിശക്തമായ മഴ തുടരുകയാണ്. 

കനത്ത മഴയെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിരവധി പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് വടക്കന്‍ ഒഡീഷയ്ക്ക് മുകളിലൂടെ സഞ്ചരിച്ച് അതി തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തികുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഡാനയെ പിടിച്ചുകെട്ടാന്‍ ഒഡിഷയ്ക്ക് കഴിഞ്ഞു. ശക്തമായി വീശിയടിച്ച ഡാന ചുഴലിക്കാറ്റ് വസ്തുവകകള്‍ക്ക് നാശമുണ്ടാക്കി. എന്നാല്‍, ഒറ്റ ജീവന്‍ പോലും അപഹരിച്ചില്ല. 'സീറോ ഡെത്ത്' നയം വിജയം കണ്ടെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു.

odisha West Bengal cyclone dana cyclone