തിരുവനന്തപുരം: എല്ലാ സർവകലാശാലകളിലും ഇനിമുതൽ ഒരേ ഒരേസമയത്താവും വിദ്യാർഥി പ്രവേശനം . കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ അധ്യക്ഷനായ സമിതിയുടെ ശുപാർശപ്രകാരമാണ് പുതിയ തീരുന്മാനം. പ്ലസ്ടു ഫലത്തിനുശേഷം മേയ് പകുതിയോടെ വിജ്ഞാപനമിറക്കും.
ജൂൺ മാസത്തിൽ തന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കി ജൂലായ് ഒന്നിന് ക്ലാസുകൾ തുടങ്ങും. ഇത്തവണ സർവകലാശാലകളിൽ വെവ്വേറെ അപേക്ഷകളുണ്ടാവും. വൈകാതെ, ‘കെ-റീപ്’ എന്ന പേരിലുള്ള ഏകീകൃത ഡിജിറ്റൽ ശൃംഖല വഴി ഒറ്റ പ്രവേശനരീതിയും വരും.
ഇപ്പോഴുള്ള സെമസ്റ്ററിനുപുറമേ, പൂർണമായും ക്രെഡിറ്റ് സമ്പ്രദായത്തിലേക്കു മാറുന്നരീതിയാണ് നാലുവർഷബിരുദം. ക്രെഡിറ്റ് കൈമാറ്റംവഴി വിദ്യാർഥിക്ക് ഏതു കോളേജിലേക്കും സർവകലാശാലയിലേക്കും മാറാൻ അവസരമുണ്ടാവും. ഓൺലൈൻ കോഴ്‌സുകൾ വഴിയും ക്രെഡിറ്റ് നേടാവുന്ന വിധത്തിലാക്കാൻ കഴിയുന്നതാണ് ഈ പരിഷ്‌കാരം.