കൊല്ലത്തെ അരുംകൊല; പിന്നില്‍ ലഹരിയോ?

കൊല്ലം ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദാണ് കൊല്ലപ്പെട്ടത്.

author-image
Rajesh T L
New Update
youngman killed

 

 

കൊല്ലം ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദാണ് കൊല്ലപ്പെട്ടത്. 28 വയസായിരുന്നു. സംഭവത്തില്‍ ഇര്‍ഷാദിന്റെ സുഹൃത്തായ ചിതറ വിശ്വാസ് നഗര്‍ സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിതറ പൊലീസാണ് സഹദിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ 11 മണിയോടെ സഹദിന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം.

സഹദിന്റെ പിതാവ് അബ്ദുള്‍ സലാമാണ് മുറിക്കുള്ളില്‍ ഇര്‍ഷാദ് കൊല്ലപ്പെട്ട് കിടക്കുന്നത് ആദ്യം കണ്ടത്. ദിവസങ്ങളായി സഹദിന്റെ വീട്ടിലായിരുന്നു ഇര്‍ഷാദിന്റെ താമസം. രാവിലെ പതിനൊന്നുമണിയോടെ സഹദ് വീടിനുളളില്‍ കത്തിയുമായി നില്‍ക്കുന്നത് സഹദിന്റെ പിതാവ് കണ്ടിരുന്നു. തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ ഇര്‍ഷാദ് മരിച്ചുകിടക്കുന്നത് കാണപ്പെട്ടത്. 

എംഡിഎംഎ കേസില്‍ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളയാളാണ് സഹദ്. അടൂര്‍ പൊലീസ് ക്യാമ്പിലെ സ്‌പോര്‍ട്‌സ് ഹവില്‍ദാറാണ് കൊല്ലപ്പെട്ട ഇര്‍ഷാദ്. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്നുള്ള അച്ചടക്ക നടപടിയുടെ ഭാഗമായി ഇയാളെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ലഹരിയുടെ പുറത്തുണ്ടായ തര്‍ക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. 

 

 

 

kollam murder chithara