അമ്മയെ കൊലപ്പെടുത്തി ശരീര ഭാഗങ്ങള്‍  പാകം ചെയ്ത യുവതി അറസ്റ്റില്‍

അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചും നിരവധി തവണ വെടിവെച്ചുമാണ് ടൊറിലെന കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടില്‍ വെച്ച് പാകം ചെയ്യുകയുമായിരുന്നു. 

author-image
Athira Kalarikkal
New Update
women chopped

Representational Image

 

കെന്റക്കി : കെന്റക്കിയിലെ മൗണ്ട് ഒലിവെറ്റില്‍ അമ്മയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങള്‍ പാചകം ചെയ്ത കേസില്‍ യുവതി പിടിയില്‍. 32 കാരിയായ ടൊറിലെന മെയ് ഫീല്‍ഡ്‌സ് ആണ് അറസ്റ്റിലായത്. 68 കാരിയായ ട്രൂഡി ഫീല്‍ഡ്‌സ് ആണ് കൊല്ലപ്പെട്ടത്. അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചും നിരവധി തവണ വെടിവെച്ചുമാണ് ടൊറിലെന കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടില്‍ വെച്ച് പാകം ചെയ്യുകയുമായിരുന്നു. 

വീട്ടു ജോലിക്കാരന്‍ വീട്ടുവളപ്പില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത് തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയതിന് ശേഷം നടത്തിയ പരിശോധനയില്‍ ശരീരഭാഗങ്ങളും ചോരക്കറയുള്ള കിടക്കകളും കണ്ടെത്തി. ടൊറിലെന ഫീല്‍ഡ്‌സിനയെ വീടിനുള്ളില്‍ കണ്ട് അവരോട് സംസാരിക്കാന്‍ ശ്രമിച്ച പൊലീസിനോട് സെര്‍ച്ച് വാറണ്ട് വേണമെന്ന് പോലീസിനോട് പറയുകയായിരുന്നു. 

പിന്നീട് ബലം പ്രയോഗിച്ചാണ് ടൊറിലെനയെ വീട്ടില്‍ നിന്ന് മാറ്റിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. ടൊറിലെനയെ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ മുഖത്തും ശരീരഭാഗങ്ങളിലും ചോരപ്പാടുകളുണ്ടായിരുന്നു. അടുക്കളയില്‍ ഒരു സ്റ്റീല്‍ പാത്രത്തില്‍ പാചകം ചെയ്ക നിലയിലും ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. മുമ്പ് വീട്ടില്‍ വന്നപ്പോള്‍ അമ്മയും മകളും തമ്മില്‍ വഴക്കിലായിരുന്നുവെന്ന് ജോലിക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. ടൊറിലെന മയക്കുമരുന്നിന് അടിമയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകം, മൃതദേഹം ദുരുപയോഗം ചെയ്യല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള കേസുകളാണ് യുവതിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

 

murder Crime News