പൂന്തുറയില്‍ ബൈക്കിലെത്തിയ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്: രണ്ടുപേര്‍കൂടി അറസ്റ്റില്‍

കഴിഞ്ഞ ഏപ്രില്‍ നാലിന് പുലര്‍ച്ചെ പുത്തന്‍പള്ളി സ്വദേശിയായ നെബിന്‍ഷാ എന്ന യുവാവിനെ വെട്ടിയ കേസിലാണ് ഇവരെ അറസ്റ്റു ചെയ്തത്.

author-image
Vishnupriya
New Update
sahib

മുഹമ്മദ് ആദില്‍ സൈദാലി

പൂന്തുറ: ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ രണ്ടുപേരെക്കൂടി പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. പൂന്തുറ പുത്തന്‍പള്ളി മൂന്നാറ്റുമുക്ക് കിഴക്കേ ആലുകാട് സ്വദേശി മുഹമ്മദ് ആദില്‍(19), പുത്തന്‍പള്ളി പള്ളിത്തെരുവ് പുത്തന്‍വീട്ടില്‍ സൈദാലി(20) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഏപ്രില്‍ നാലിന് പുലര്‍ച്ചെ പുത്തന്‍പള്ളി സ്വദേശിയായ നെബിന്‍ഷാ എന്ന യുവാവിനെ വെട്ടിയ കേസിലാണ് ഇവരെ അറസ്റ്റു ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട രണ്ട് പ്രതികളെ നേരത്തെ അറസ്റ്റുചെയ്തിരുന്നുവെന്ന് പൂന്തൂറ പോലീസ് അറിയിച്ചു.

two arrested poonthura