വീണ്ടും കാളികാവില്‍ രണ്ടരവയസ്സുകാരിയ്ക്ക് പിതാവിന്റെ ക്രൂരമര്‍ദനം; പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മാതാവിന്റെ വീട്ടിലായിരുന്ന കുഞ്ഞിനെ ജുനൈദ് ഇവിടെനിന്ന് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പരാതി. കുഞ്ഞിന്റെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റ പാടുകൾ

author-image
Rajesh T L
New Update
junaid

അറസ്റ്റിലായ ജുനൈദ്

Listen to this article
0.75x 1x 1.5x
00:00 / 00:00

കാളികാവ്:കാളികാവില്‍ വീണ്ടും കുഞ്ഞിന് നേരേ അതിക്രമം. രണ്ടരവയസ്സുകാരിയെയാണ് പിതാവ് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് ജുനൈദിനെ പോലീസ് അറസ്റ്റ് ചെയ്തു.  മാതാവിന്റെ വീട്ടിലായിരുന്ന കുഞ്ഞിനെ ജുനൈദ് ഇവിടെനിന്ന് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പരാതി. കുഞ്ഞിന്റെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റ പാടുകളുണ്ടെന്ന് മാതാവ് ആരോപിച്ചു.

വണ്ടൂരിലെ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ച കുഞ്ഞിനെ  പിന്നീട് കാളികാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനാല്‍ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാട്ടുകയായിരുന്നു . ഇവിടെനിന്നാണ് പോലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിൽ  പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മാര്‍ച്ച് 21-നാണ് ജുനൈദ് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചത്. ബാലനീതി വകുപ്പടക്കം ചുമത്തിയാണ് ജുനൈദിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഭാര്യയെയും കുഞ്ഞിനെയും നിരന്തരം ഉപദ്രവിച്ചിരുന്നതായി ആരോപണമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ്  പുറത്തു വരുന്ന വിവരം. 

ദിവസങ്ങള്‍ക്ക് മുമ്പ് കാളികാവില്‍ പിതാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മറ്റൊരു രണ്ടരവയസ്സുകാരി കൊല്ലപ്പെട്ടിരുന്നു. കാളികാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസ്(24) ആണ് രണ്ടരവയസ്സുള്ള മകളെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. 

Kalikavu child death Child Abuse kalikav