ബിവറേജില്‍ മോഷണം; കുപ്പിക്കള്ളന്മാര്‍ പിടിയില്‍

മേയ് 16, 19, 24, 25 തീയതികളിലാണ് മോഷണം നടന്നത്. തിരക്കുള്ള മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിമോഷണം. 3000 രൂപവരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് മോഷണം പോയിരിക്കുന്നത്. 

author-image
Athira Kalarikkal
Updated On
New Update
Robbery

മദ്യകുപ്പികള്‍ മോഷ്ടിക്കുന്ന ദൃശ്യം

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട് : കക്കോടി ബിവറേജസ് സെല്‍ഫ് സര്‍വീസ് ഔട്ട്ലെറ്റില്‍ മോഷണം പതിവാക്കിയ മോഷ്ടാക്കള്‍ പിടിയില്‍. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യം കവര്‍ന്ന നാലുപേരില്‍ രണ്ടുപേരാണ് പിടിയിലായത്. അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിന്‍ പ്രഭാകരന്‍ (23) എന്നിവരാണ്  അറസ്റ്റിലായിരിക്കുന്നത്. മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. 

അവധിയിലായിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് മാനേജര്‍ ജോലിയില്‍ തിരികെയെത്തി കണക്കെടുത്തപ്പോഴാണ് കുപ്പികളുടെ കുറവുകണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാരുടെ സഹായത്തോടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. മേയ് 16, 19, 24, 25 തീയതികളിലാണ് മോഷണം നടന്നത്. തിരക്കുള്ള മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിമോഷണം. 3000 രൂപവരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് മോഷണം പോയിരിക്കുന്നത്. 

 

Arrest calicut Beverage